കല്ലമ്പലം: മകൻ ആത്മഹത്യ ചെയ്തു, വിവരമറിഞ്ഞ മാതാവ് വീടിനടുത്ത പൊന്തക്കാട്ടിൽ തൂങ്ങി മരിച്ചു. തോട്ടയ്ക്കാട് വാളക്കോട്ട് മലയിൽ സനുഹൗസിൽ സനുജയ (38), മകനും ബിരുദ വിദ്യാർഥിയുമായ രാഹുൽ (18) എന്നിവരാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: തിങ്കളാഴ്ച രാവിലെ രാഹുൽ വീട്ടിൽനിന്ന് ചെമ്പഴന്തി കുശവൻ കുഴിയിലെ ആനന്ദേശ്വരത്ത് പിതാവ് ബാബുവിെൻറ കുടുംബവീട്ടിൽ പോയി. വൈകീട്ടോടെ ആ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ചു. ഇൗ വിവരം ബന്ധുക്കൾ മാതാവിനെ ഫോണിൽ അറിയിച്ചു. രാത്രി ഏേഴാടെ ചെമ്പഴന്തിയിലേക്ക് പോകാനായി സനു വീട്ടിൽ നിന്നിറങ്ങിയിരുന്നു. ഇതിനിടെ മാതാവിനെ കാണാതായതിനെത്തുടർന്ന് തിരക്കിയിറങ്ങിയ ഇളയ മകൻ ഗോകുലിനെയും കാണാതായി. ഇരുവരും ചെമ്പഴന്തിയിൽ എത്താതിരുന്നതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊന്തക്കാട്ടിൽ സാരിയിൽ തൂങ്ങി മരിച്ചനിലയിൽ ചൊവ്വാഴ്ച ഉച്ചക്ക് സനുജയയെ കണ്ടെത്തിയത്. ഉച്ചയോടെ തൃശൂരിൽനിന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ രാഹുലിനെ റെയിവേ സ്റ്റേഷനിൽ കണ്ടെത്തി. വിവരം ബന്ധുക്കളെയും കല്ലമ്പലം പൊലീസിനെയും അറിയിച്ചു. കല്ലമ്പലം പൊലീസ് നടപടി സ്വീകരിച്ചു. ഇരുവരുടെയും മരണകാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.