വ്യാപാരികൾ സെക്ര​േട്ടറിയറ്റ്​ മാർച്ചും ധർണയും നടത്തി

തിരുവനന്തപുരം: സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ സെക്രേട്ടറിയറ്റ് മാർച്ചും ധർണയും നടന്നു. വികസനാവശ്യങ്ങൾക്കായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും നിയമവിധേയമായി നടപ്പാക്കുക, വാടക നിയന്ത്രണ നിയമം പാസാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. ധർണ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. സമിതി സംസ്ഥാന പ്രസിഡൻറ് വി.കെ.സി. മമ്മദ്കോയ എം.എൽ.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു, നേതാക്കളായ ബിന്നി ഇമ്മട്ടി, കെ.എം. ലെനിൻ, വി. ഗോപിനാഥ്, എസ്. ദിനേഷ്, സി.കെ. ജലീൽ, കുമാരി, ബാലൻ, ടി.വി. ബൈജു, എൻ. സുധീന്ദ്രൻ, വസന്തകുമാർ, വി. പാപ്പച്ചൻ എന്നിവർ സംസാരിച്ചു. photo: vypari.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.