ചവറ: വിരിഞ്ഞ മസ്തകമുയർത്തി അഴകളവിെൻറ ആനച്ചന്തവുമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചവറയുടെ മണ്ണിലിറങ്ങിയപ്പോൾ പൂരാവേശത്തിന് സമാനമായ വരവേൽപ്. ആയിരങ്ങൾക്ക് മുന്നിൽ ഗജരാജ ചക്രവർത്തിയുടെ പകിട്ടോടെയായിരുന്നു ആനപ്രേമികളുടെ ഹൃദയാവേശമായ കരിവീരെൻറ എഴുന്നള്ളത്ത്. ചവറ മേനാമ്പള്ളി കുമ്പഴക്കാവ് ശ്രീ ദുർഗാ ആദർശ യക്ഷി ക്ഷേത്രത്തിലെ ഗജമേളയക്കാണ് കേരളത്തിലെ ഏറ്റവും വലിയ ഉയരക്കേമനായ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ എത്തിയത്. നാലു വർഷത്തിെൻറ ഇടവേളക്ക് ശേഷമാണ് തെക്കൻ കേരളത്തിൽ എത്തുന്നത്. തൃശൂർ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ട് കാവിലെ ആനയായ രാമചന്ദ്രൻ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ആനയാണ്. 317 സെൻറിമീറ്ററാണ് ഉയരം. ഞായറാഴ്ച രാവിലെ ഏഴുമണി മുതൽ കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് ആനപ്രേമികൾ എത്തിയിരുന്നു. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ 10 മണിയോടെ കൊറ്റൻകുളങ്ങരയിൽ തെച്ചിക്കോടൻ എത്തുമ്പോൾ ദേശീയപാതയും പരിസരവും ആനപ്രേമികളാൽ നിറഞ്ഞിരുന്നു. ക്ഷേത്രത്തിൽ നടന്ന ആനയൂട്ടിന് ശേഷമാണ് കാഴ്ചപ്പെരുമയുടെ വിസ്മയം തീർത്ത ഗജമേള അരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.