സമാപന സമ്മേളനത്തിന് ആവേശമായി കനയ്യയുടെ വിപ്ലവഗാനം

കൊല്ലം: സി.പി.ഐ പാർട്ടി കോൺഗ്രസിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിയ ജെ.എൻ.യു സമര നായകൻ കനയ്യകുമാർ സമാപന സമ്മേളനത്തിലും ആവേശമായി. ഇപ്റ്റയുടെ ഗായക സംഘത്തോടൊപ്പം കനയ്യപാടിയ വിപ്ലവഗാനം ആശ്രാമം മൈതാനം നിറഞ്ഞുകവിഞ്ഞ ജനക്കൂട്ടം ഏറ്റുപാടി. സമാപന സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായിരുന്നു ഗാനം. ഇപ്റ്റയുടെ ഗായകർക്കൊപ്പം ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വരും ഗാനങ്ങൾ ആലപിച്ചു. വിപ്ലവ ഗായിക പി.കെ. മേദിനിയും പഴയ ഗാനങ്ങളുമായി വേദിയിലെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.