പൂങ്കോട് ഗെയിംസ് ഇന്നുമുതൽ

തിരുവനന്തപുരം: ഏഴ് മത്സരങ്ങള്‍, ഏഴ് വേദികള്‍, ഏഴ് ഗ്രാമപഞ്ചായത്തുകളില്‍നിന്നായി 500-ല്‍പരം കായിക താരങ്ങള്‍. 21 ദിവസം ദൈര്‍ഘ്യമുള്ള ഗ്രാമീണ-കായിക മാമാങ്കത്തിന് തിങ്കളാഴ്ച തിരിതെളിയും. നേമം ബ്ലോക്ക് പഞ്ചായത്തി​െൻറ ആദ്യത്തെ ഗ്രാമീണ കായികമേളയായ പൂങ്കോട് ഗെയിംസിനുള്ള ഒരുക്കം പൂര്‍ത്തിയായതായി ഗെയിംസ് ചെയര്‍മാനും പൂങ്കോട് ഡിവിഷന്‍ മെംബറുമായ എസ്. വീരേന്ദ്രകുമാര്‍ അറിയിച്ചു. ഫുട്ബാള്‍, ക്രിക്കറ്റ്, വോളിബാള്‍, നീന്തല്‍, വടംവലി, ബാള്‍ ബാഡ്മിൻറണ്‍, ഷട്ടില്‍ ബാഡ്മിൻറണ്‍ എന്നിവയാണ് മത്സരങ്ങള്‍. നേമം ബ്ലോക്ക് പഞ്ചായത്തിലെ കായികതാരങ്ങളാണ് മത്സരങ്ങളില്‍ പങ്കെടുക്കുക. രജിസ്ട്രേഷന്‍ കഴിഞ്ഞ ദിവസം സമാപിച്ചു. ബ്ലോക്കിലെ ഏഴ് ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളില്‍നിന്നായി വിവിധ ക്ലബുകളും കായികതാരങ്ങളും പേര് രജിസ്റ്റര്‍ ചെയ്തു. നാട്ടിന്‍പുറത്തെ കായിക പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിച്ചാണ് പൂങ്കോട് ഗെയിംസിന് രൂപം നൽകിയത്. ഫോട്ടോ എക്സിബിഷനും ഗ്രാമീണ-കായിക ഫോട്ടോഗ്രഫി മത്സരവും ഗെയിംസി​െൻറ ഭാഗമായി നടക്കും. തിങ്കളാഴ്ച വൈകീട്ട് നാലിന് വെടിെവച്ചാന്‍കോവില്‍ ജങ്ഷനില്‍ ചേരുന്ന യോഗത്തില്‍ ഐ.ബി. സതീഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.