കോർപറേഷൻ ​നികുതിപിരിവ്​ ഉൗർജിതമാക്കുന്നു

കൊല്ലം: കോർപറേഷൻ പരിധിയിൽ നികുതിപിരിവ് ഉൗർജിതമാക്കാൻ നടപടി തുടങ്ങി. ഇതി​െൻറ ഭാഗമായി കോർപറേഷനിൽ അനുവദിച്ചിട്ടുള്ള ക്ലാർക്ക് ബിൽ കലക്ടർ തസ്തികക്ക് പുറമേ 10 ബിൽ കലക്ടർമാരെ ഉടൻ നിയമിക്കും. ബിൽ കലക്ടർമാരെ നിയമിക്കുന്നതിന് അനുമതി തേടി കോർപറേഷൻ സർക്കാറിന് കത്ത് നൽകിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച് വഴിയോ കുടുംബശ്രീയിൽനിന്നോ നിയമനം നടത്താൻ നഗരകാര്യ വകുപ്പ് അനുമതി നൽകി. അടുത്ത കൗൺസിൽ യോഗം നിയമനം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. നികുതിവരുമാനം വർധിപ്പിച്ച് സാമ്പത്തികനില മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കോർപറേഷൻ. വർധിച്ചുവരുന്ന ചെലവുകൾ അഭിമുഖീകരിക്കാനും വികസന പ്രവർത്തനങ്ങൾക്ക് തനത് വരുമാനം കെണ്ടത്താനും നികുതിച്ചോർച്ച ഒഴിവാക്കുന്നതിലൂടെ സാധിക്കും. 55 ഡിവിഷനുകളിലെയും നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ഉൗരാലുംഗൽ ലേബർ കോൺട്രാക്ട് കോഒാപറേറ്റിവ് സൊൈസറ്റി സമർപ്പിച്ച പദ്ധതിയും അടുത്ത കോർപറേഷൻ കൗൺസിൽ യോഗം പരിശോധിക്കും. കോർപറേഷൻ പരിധിയിലെ എല്ലാ വസ്തുവകകളുടെയും വിവരം ജി.െഎ.പി.ടി.എസ് (ജിയോഗ്രാഫിക് ഇൻഫർമേഷൻ പ്രോപ്പർട്ടി സിസ്റ്റം) സംവിധാനം അടിസ്ഥാനമാക്കി തയാറാക്കുന്ന പദ്ധതിയാണിത്. രണ്ടുഘട്ടമായി സർവേ നടത്തിയശേഷം നികുതി നിശ്ചയിക്കുവാനാണ് പദ്ധതി ലക്ഷ്യംെവക്കുന്നത്. ഒന്നാംഘട്ടത്തിൽ കോർപറേഷൻ നിലവിൽവരുന്നതിന് മുമ്പുള്ള പ്രദേശത്തെ എല്ലാ വാണിജ്യ, ഗാർഹിക െകട്ടിടങ്ങളുടെയും സർവേ നടത്തും. രണ്ടാംഘട്ടത്തിൽ കോർപറേഷൻ മേഖലാ ഒാഫിസ് പരിധിയിലായിരിക്കും സർവേ. നഗരസഭയിലെ നികുതിപിരിവും മറ്റ് ആവശ്യങ്ങൾക്കുള്ള വിവരശേഖരണവും കാര്യക്ഷമമാക്കാൻ ജി.െഎ.എസ് സംവിധാനം ഉപയോഗിക്കുന്നത് ഗുണകരമാവുമെന്നാണ് വിലയിരുത്തൽ. ജി.െഎ.പി.ടി.എസ് സംവിധാനം സജ്ജമാക്കുന്നതിന് 92,00,000 രൂപയും 1,40,000 കെട്ടിടങ്ങളുടെ സർവേക്കായി 84,00,000 രൂപയും ചെലവ് കണക്കാക്കുന്നു. 31,68,000 രൂപ ജി.എസ്.ടി ഉൾപ്പെടെ ആകെ പദ്ധതി നിർവഹണത്തിന് 2,07,68000 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കെട്ടിടങ്ങളുടെ എണ്ണമനുസരിച്ച് പദ്ധതി നിർവഹണചെലവിൽ വ്യത്യാസമുണ്ടാവുമെന്നും ഉൗരാലുങ്കൽ ലേബർ കോൺട്രാക്ട് േകാഒാപറേറ്റിവ് സൊസൈറ്റി സമർപ്പിച്ച പ്രൊപ്പോസലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.