തിരുവനന്തപുരം എയര്‍പോര്‍ട്ട് റാമ്പ്: മുഴുവന്‍ തുകയും ദേശീയപാത അതോറിറ്റി വഹിക്കും

കൊച്ചി: തിരുവനന്തപുരത്ത് എയര്‍പോര്‍ട്ട് റാമ്പ് നിര്‍മാണത്തിനുള്ള മുഴുവന്‍ തുകയും നാഷനൽ ഹൈവേ അതോറിറ്റി ഒാഫ് ഇന്ത്യ വഹിക്കും. ദേശീയപാത വികസനം സംബന്ധിച്ച് ബോള്‍ഗാട്ടി ലുലു കണ്‍വെന്‍ഷന്‍ സ​െൻററില്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെയും മുഖ്യമന്ത്രി പിണറായി വിജയ​െൻറയും നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. 140 കോടിയുടെ ഈ പദ്ധതിയുടെ പകുതി തുക സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കണമെന്നായിരുന്നു നേരേത്തയുള്ള നിര്‍ദേശം. തുക മുഴുവന്‍ കേന്ദ്രം വഹിക്കണമെന്ന സംസ്ഥാന സര്‍ക്കാറി​െൻറ നിര്‍ദേശം കേന്ദ്രമന്ത്രി അംഗീകരിച്ചു. തിരുവനന്തപുരം റിങ്‌റോഡ് പദ്ധതിയുടെ അലൈന്‍മ​െൻറ് തിട്ടപ്പെടുത്താനും ഉടൻ പ്രദേശത്തെ രജിസ്‌ട്രേഷന്‍ നടപടികള്‍ നിര്‍ത്തിവെക്കാനും കേന്ദ്രമന്ത്രി നിര്‍ദേശിച്ചു. പദ്ധതി വേഗത്തിലാക്കും. സ്ഥലമേറ്റെടുക്കലിന് ചെലവ് വരുന്ന തുകയുടെ 50 ശതമാനം വീതം സംസ്ഥാന, കേന്ദ്ര സർക്കാറുകൾ വഹിക്കും. കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കുന്ന തുകക്ക് പകരം പൊതുവികസനത്തിന് അനുയോജ്യമായ ഭൂമി കണ്ടെത്തുകയാണെങ്കില്‍ ദേശീയപാത അതോറിറ്റിക്ക് കൈമാറാൻ കേന്ദ്ര മന്ത്രി നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.