ATTN കൊല്ലം: ജൂൺ ഒന്ന് മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് സൗജന്യയാത്ര അനുവദിക്കില്ലെന്ന കേരള സ്റ്റേറ് ബസ് ഓണേഴ്സ് അസോ. നിലപാട് അംഗീകരിക്കില്ലെന്ന് കെ.എസ്.യു ജില്ല പ്രസിഡൻറ് വിഷ്ണു വിജയൻ പറഞ്ഞു. ബസ് മുതലാളിമാർ കേരളത്തിലെ വിദ്യാർഥി സമൂഹത്തോട് പരസ്യമായ വെല്ലുവിളിയാണ് നടത്തിയിരിക്കുന്നത്. അധ്യയനവർഷം ആരംഭിക്കുന്നതിന് ഒരുമാസം മുമ്പ് ഇത്തരത്തിൽ വെല്ലുവിളി ഉയർത്താൻ ബസ് ഉടമകൾക്ക് സാധിച്ചത് സർക്കാറിെൻറ രഹസ്യപിന്തുണയോടു കൂടിയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൺെസഷൻ അവകാശം നിഷേധിച്ചാൽ ബസുകൾ റോഡിലിറങ്ങാൻ അനുവദിക്കില്ല. പ്രതിഷേധജ്വാല ചിത്രം - ചാത്തന്നൂർ: കഠ്വ, ഉന്നാവ് സംഭവങ്ങളിൽ പ്രതിഷേധിച്ച് കേരള മുസ്ലിം സംയുക്ത വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മൈലക്കാട് ജങ്ഷനിൽ നടന്ന ചടങ്ങ് പാച്ചല്ലൂർ അബ്ദുസ്സലിം മൗലവി ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം സംയുക്തവേദി സംസ്ഥാന ജനറൽ സെക്രട്ടറി മൈലക്കാട് ഷാ അധ്യക്ഷത വഹിച്ചു. കെ.എം.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് കാരാളി ഇ.കെ. സുലൈമാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ് ഖാൻ, സുനിൽ ഷാ, സഈദ് മദനി, ഇർഷാദുൽ ഖാദിരി, അനിൽകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.