ATTN അഞ്ചൽ: മലയോര മേഖലയിൽ വീണ്ടും സിവിൽ സർവിസ് തിളക്കം. ഇക്കുറി 151-ാം റാങ്കാണ് അഞ്ചലിലെത്തിയത്. തഴമേൽ കുട്ടങ്കര കലാഭവനിൽ റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ സുനിൽ കുമാറിെൻറയും അൺ എയ്ഡഡ് സ്കൂൾ അധ്യാപിക ശ്രീകലയുടെയും മൂത്തമകൾ എസ്. സുശ്രീയാണ് നാടിനഭിമാനമായത്. കേരളത്തിൽ അഞ്ചാംസ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവുമാണിത്. കഴിഞ്ഞവർഷത്തെ സിവിൽ സർവിസ് പരീക്ഷയിൽ അഞ്ചൽ മതുരപ്പ സ്വദേശിയായ അങ്കിത് അശോകന് 340-ാം റാങ്ക് ലഭിച്ചിരുന്നു. സുശ്രീയുടെ മാതാവ് ശ്രീകല മകൾക്ക് മധുരം നൽകിയാണ് സന്തോഷം പങ്കുെവച്ചത്. അഞ്ചൽ ശബരിഗിരി സ്‌കൂളിൽ പ്ലസ് ടു കഴിഞ്ഞ സുശ്രീ 2013-16 ൽ അഞ്ചൽ സെൻറ് ജോൺസ് കോളജിൽ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ബിരുദത്തിൽ ഒന്നാം റാങ്ക് നേടിയാണ് വിജയിച്ചത്. പ്ലസ് ടു പഠനത്തിന് ശേഷം സ്വന്തമായി സിവിൽ സർവിസ് പഠനം തുടരുകയും ഡിഗ്രി പഠനത്തോടൊപ്പം കേരള സർക്കാറിെൻറ സിവിൽ സർവിസ് അക്കാദമിയിൽ ആഴ്ചയിൽ ഒരുദിവസം കോച്ചിങ്ങിന് ചേരുകയും ചെയ്തു. വിവിധ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ നേരിട്ടും ഫോണിലൂടെയും അഭിനന്ദനമറിയിച്ചു. പ്ലസ് ടു വിദ്യാർഥിനി ദേവിശ്രീയാണ് സഹോദരി. പ്രതിഷേധ പ്രകടനം ചിത്രം - കൊട്ടിയം: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ കൊട്ടിയത്ത് പ്രതിഷേധ പ്രകടനം നടത്തി. ജില്ല പഞ്ചായത്ത് അംഗം എസ്. ഫത്തഹുദ്ദീൻ, സി.പി.എം ഏരിയ സെക്രട്ടറി സന്തോഷ്, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൽ. ലക്ഷ്മണൻ, നെടുമ്പന ഗ്രാമപഞ്ചായത്ത് അംഗം പ്രസന്നാ രാമചന്ദ്രൻ, മുൻ ജില്ലാ പഞ്ചായത്ത് അംഗം ഷാഹിദ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.