ആയൂർ: മലർവാടി ബാലസംഘം സംഘടിപ്പിച്ച മഴവില്ല് ബാല ചിത്രരചനാ മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ എ. സൂര്യനാരായണന് മലർവാടി ചടയമംഗലം ഏരിയ കമ്മിറ്റി ഉപഹാരം നൽകി ആദരച്ചു. റോഡുവിള അൽ ഹാദി അറബിക് കോളജിൽ നടന്ന തഹ്സീൻ 2018 പഠന സഹവാസ ക്യാമ്പിൽ നടന്ന ചടങ്ങിൽ ഡോ. സുലൈമാൻ തിരുവനന്തപുരം, സൂര്യനാരായണന് ഉപഹാരം സമർപ്പിച്ചു. മലർവാടി ഏരിയ രക്ഷാധികാരി എൻ. സലാഹുദ്ദീൻ, മലർവാടി ഏരിയ കോഒാഡിനേറ്റർ ഹാഷിം പെരുംപുറം എന്നിവർ സംബന്ധിച്ചു. ഭിന്നശേഷിക്കാർക്കരികിലെത്തി മോട്ടോർ വാഹന വകുപ്പ് ചിത്രം- ചവറ: ജീവിക്കാൻ മുച്ചക്ര സ്കൂട്ടറുമായി തെരുവുകളിലിറങ്ങുന്ന ഭിന്നശേഷിക്കാർക്കരികിലെത്തി മോട്ടോർ വാഹന വകുപ്പ് നടത്തിയ ലേണേഴ്സ് പഠന ക്ലാസും പരീക്ഷയും ശ്രദ്ധേയമായി. ദേശീയ റോഡ് സുരക്ഷാ വാര ഭാഗമായി കരുനാഗപ്പള്ളി ആർ.ടി സബ് ഓഫിസിെൻറ നേതൃത്വത്തിൽ താലൂക്കിലാകമാനം ഏറ്റെടുത്ത വൈവിധ്യ പരിപാടികളുടെ ഭാഗമായാണ് ജില്ലയിലാദ്യമായി ഭിന്നശേഷിക്കാർക്ക് മുന്നിലെത്തി അവബോധവും പരീക്ഷയും ചവറ ബ്ലോക്ക് പഞ്ചായത്തിൽ നടത്തിയത്. വശങ്ങളിൽ ചക്രം ഘടിപ്പിച്ച വാഹനങ്ങളുമായി വിവിധ ജോലികൾ ചെയ്തു വരുന്നവർക്ക് റോഡ് നിയമങ്ങളെക്കുറിച്ച് വലിയ ധാരണയില്ലായിരുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ ക്ലാസുകൾ ഏറെ പ്രയോജനകരമായി. അറിവ് നൽകിയതിനൊപ്പം ലേണേഴ്സ് ടെസ്റ്റും നടത്തി. എൻ. വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തങ്കമണിപിള്ള അധ്യക്ഷതവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ.എ. നിയാസ്, കരുനാഗപ്പള്ളി എ.സി.പി ബി. വിനോദ്, ജോയൻറ് ആർ.ടി.ഒ കെ. അജിത് കുമാർ, ചവറ സി.ഐ ഗോപകുമാർ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ. സുനിൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദു കൃഷ്ണകുമാർ, കോയിവിള സൈമൺ, മുംതാസ്, വിജയകുമാരി, സുധാകുമാരി, ബിന്ദുസണ്ണി എന്നിവർ സംസാരിച്ചു. ഇന്ത്യയിലെ ഏകീകൃത ലൈസൻസ് സമ്പ്രദായമായ സാരഥി സ്മാർട്ട് കാർഡ് ഓൺലൈൻ സമ്പ്രദായത്തിെൻറ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. റോഡ് സുരക്ഷാ പരിശീലനത്തിെൻറ പ്രീഡ്രൈവിങ് ടെസ്റ്റ് ട്രെയിനിങ്ങിെൻറ ലഘുപുസ്തക വിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.