താഴേത്തട്ടിലെത്തുന്ന വികസനം സർക്കാറി​െൻറ മുഖമുദ്ര ^മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

താഴേത്തട്ടിലെത്തുന്ന വികസനം സർക്കാറി​െൻറ മുഖമുദ്ര -മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കൊല്ലം: സമൂഹത്തി​െൻറ താഴേത്തട്ടിലേക്ക് നീളുന്ന വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാറി​െൻറ മുഖമുദ്രയെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കുണ്ടറ മണ്ഡലത്തിൽ നടപ്പാക്കുന്ന ഇടംപദ്ധതിയുടെ ജനകീയ കൂട്ടായ്മ മുഖത്തല ബ്ലോക് പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഹരിത കേരളം മിഷനിലൂടെ ജലസംരക്ഷണവും കൃഷിയും മെച്ചപ്പെടുത്താനായി. ആർദ്രം മിഷനിലൂടെ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. വൈകുന്നേരം വരെ പ്രവർത്തിക്കുന്ന ഒ.പി സംവിധാനം തന്നെയാണ് ഈ മാറ്റത്തി​െൻറ പ്രത്യക്ഷ തെളിവ്. ലൈഫ് മിഷനിലൂടെ എല്ലാവർക്കും വീടൊരുക്കാൻ ശ്രമിച്ചുവരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞംവഴി ഒന്നരലക്ഷത്തിലേറെ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് തിരികെയെത്തിക്കാനുമായി. ഓരോ മിഷനും നടപ്പാക്കുമ്പോൾ അതി​െൻറ ഗുണഫലം സമൂഹത്തി​െൻറ താഴെത്തട്ടിലെത്തിക്കാൻ പ്രത്യേകം ശ്രദ്ധിച്ചുവെന്നതാണ് സർക്കാറി​െൻറ ഏറ്റവുംവലിയ നേട്ടമെന്നും മന്ത്രി പറഞ്ഞു. ഇടം പദ്ധതിയുടെ വെബ്സൈറ്റി​െൻറ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. മുഖത്തല ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജീവ് അധ്യക്ഷത വഹിച്ചു. കലക്ടർ ഡോ. എസ്. കാർത്തികേയൻ മുഖ്യപ്രഭാഷണം നടത്തി. ചിറ്റുമല ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് സി. സന്തോഷ്, മറ്റ് ജനപ്രതിനിധികൾ, മന്ത്രിയുടെ സ്പെഷൽ ൈപ്രവറ്റ് സെക്രട്ടറി കെ. അനിൽകുമാർ, എ.ഡി.സി ജനറൽ വി. സുദേശൻ, ജില്ല ഇൻഫർമേഷൻ ഓഫിസർ സി. അജോയ്, ടി.കെ.എം എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ എസ്.അയൂബ്, കാര്യവട്ടം യൂനിവേഴ്സിറ്റി കാമ്പസ് അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.