ലൈഫ് മിഷൻ ഒന്നാംഘട്ടം; ജില്ല ലക്ഷ്യത്തിലേക്ക്

കൊല്ലം: സംസ്ഥാന സർക്കാറി​െൻറ സമ്പൂർണ ഭവനപദ്ധതിയായ ലൈഫ് മിഷ​െൻറ ഒന്നാംഘട്ട പ്രവർത്തനങ്ങളിൽ ജില്ല ലക്ഷ്യത്തിലേക്ക്. പൂർത്തിയാക്കാത്ത വീടുകളുടെ പൂർത്തീകരണമാണ് ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജില്ലയിൽ പട്ടികയിലുള്ള 3832 വീടുകളിൽ 2242 എണ്ണം പൂർത്തിയാക്കിക്കഴിഞ്ഞു. ശേഷിക്കുന്നവ മേയ് 31ന് മുമ്പ് പൂർത്തിയാക്കാൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ലൈഫ് മിഷൻ ജില്ലാതല അവലോകനയോഗം തീരുമാനിച്ചു. ലൈഫ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ കെ.പി. സാബുക്കുട്ടൻ നായർ അവലോകനം നിർവഹിച്ചു. പദ്ധതിപ്രവർത്തനങ്ങൾക്ക് മതിയായ തുക ലഭ്യമാക്കുന്നതിന് ഏത് ഭവന പദ്ധതി പ്രകാരം ലഭിച്ച വീടാണെങ്കിലും യൂനിറ്റ് ചെലവ് മൂന്ന് ലക്ഷം രൂപയായി നിശ്ചയിച്ച് നാല് ലക്ഷം രൂപ വരെ ആനുപാതിക തുക നൽകുന്നതിന് സർക്കാർ ഉത്തരവായിട്ടുണ്ട്. ഇതിനനുസരിച്ച് ഭവന നിർമാണം പൂർത്തിയാക്കുന്നതിന് എല്ലാ ഗുണഭോക്താക്കൾക്കും ആവശ്യമായ തുക ലഭിക്കും. ലൈഫി​െൻറ രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതർക്കാണ് വീട് നിർമിച്ച് നൽകുന്നത്. ഈവർഷം തന്നെ എല്ലാ ഗുണഭോക്താക്കൾക്കും തുക നൽകും. ഇതിനായി ഗുണഭോക്തൃ സംഗമങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ യോഗം നിർദേശിച്ചു. യോഗത്തിൽ ലൈഫ് മിഷൻ േപ്രാജക്റ്റ് ഡയറക്ടർ എ. ലാസർ, മിഷൻ കോഒാഡിനേറ്റർ ബി. പ്രദീപ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ മനുഭായി, ജില്ല പട്ടികജാതി വികസന ഓഫിസർ നജീം, എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും സെക്രട്ടറിമാർ, അസി. സെക്രട്ടറിമാർ, മറ്റ് നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.