ബൈക്കുകൾ കത്തിക്കൽ, കെ.എസ്.ആർ.ടി.സിക്കുനേരെ കല്ലെറിയൽ സംഭവങ്ങൾ പതിവാകുന്നു

ഇരവിപുരം: ബൈക്കുകൾ കത്തിക്കുന്നതും കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലെറിയുന്നതും പതിവുസംഭവമായി മാറുന്നു. പാലത്തറ, പള്ളിമുക്ക് ഭാഗങ്ങളിൽ അടുത്തിടെ മൂന്ന് സ്കൂട്ടറും ഒരു ബൈക്കും അർധരാത്രിയിൽ തീവെച്ച് നശിപ്പിക്കപ്പെട്ടിരുന്നു. പാലത്തറ ദേവീനഗറിൽ കഴിഞ്ഞദിവസം വീടി​െൻറ പോർച്ചിലിരുന്ന രണ്ട് സ്കൂട്ടറുകൾ തീവെച്ച് നശിപ്പിച്ചിരുന്നു. മറ്റൊരു വീട്ടിലെ ബൈക്ക് മാസങ്ങൾക്ക് മുമ്പ് കത്തിച്ചിരുന്നു. പള്ളിമുക്ക് തോപ്പുവയലിൽ ശാസ്താംവാതുക്കൽ സിറാജുദീ​െൻറ പുതിയ സ്കൂട്ടറും തീവെച്ച് നശിപ്പിക്കപ്പെട്ടു. രാത്രിയിൽ സംഘടിച്ചെത്തുന്ന സാമൂഹികവിരുദ്ധരും മയക്കുമരുന്ന് സംഘങ്ങളുമാണ് തീവെപ്പുകൾക്ക് പിന്നിലെന്നാണ് പറയുന്നത്. ദേശീയപാതയിൽ പഴയാറ്റിൻകുഴി, തട്ടാമല ഭാഗങ്ങളിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറ് നടത്തുന്നതും പതിവ് സംഭവമായി മാറിയിട്ടുണ്ട്. രാത്രിയിൽ പൊലീസ് പട്രോളിങ് കാര്യക്ഷമമായി നടക്കാത്തതാണ് സാമൂഹികവിരുദ്ധ സംഘങ്ങളുടെ വിളയാട്ടം വർധിക്കാൻ കാരണമാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. അനുസ്മരണവും സ്മരണിക പ്രകാശനവും കൊല്ലം: മുൻ എം.ഇ.എസ് സംസ്ഥാന സെക്രട്ടറി ഇ.എ. സമദ് അനുസ്മരണവും സ്മരണികയുടെ പ്രകാശനവും ശനിയാഴ്ച വൈകീട്ട് 3.30ന് ജില്ല സഹകരണ ബാങ്ക് ഒാഡിറ്റോറിയത്തിൽ നടക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. '2019 ഇന്ത്യ എങ്ങോട്ട്' വിഷയത്തിൽ പ്രഭാഷണവും സ്മരണിക പ്രകാശനവും എം.ഇ.എസ് പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ നിർവഹിക്കും. എം.ഇ.എസ് ജനറൽ സെക്രട്ടറി പ്രഫ. പി.ഒ.ജെ. ലബ്ബ അനുസ്മരണ പ്രഭാഷണം നടത്തും. സി.പി.െഎ മുസ്ലിം-ദലിത് വിരുദ്ധ പാർട്ടി -മുസ്ലിം ഏകോപനസമിതി കൊല്ലം: വിപ്ലവവും സോഷ്യലിസവും ജനാധിപത്യവും പറയുന്ന സി.പി.െഎ മുസ്ലിം-ദലിത് വിരുദ്ധ പാർട്ടിയാണെന്ന് മുസ്ലിം ഏകോപനസമിതി സംസ്ഥാന നേതൃയോഗം അഭിപ്രായപ്പെട്ടു. സംഘടന ഘടനയിലും അധികാര കേന്ദ്രങ്ങളിലും മുസ്ലിം-ദലിത് വിഭാഗങ്ങളെ പാർട്ടി പരിഗണിക്കാറില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇ. മൈതീൻകുഞ്ഞ്, എം.എ. സമദ്, ഒായൂർ യൂസുഫ്, മുഹമ്മദ് സമീൻ, നാസറുദ്ദീൻ കിളികൊല്ലൂർ, മജീദ് ഹാജി കൊട്ടാരക്കര, അഷ്റഫ് കൊട്ടാരക്കര, ഷാജഹാൻ കൊട്ടാരക്കര, റഹീംകുഞ്ഞ്, ബഷീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.