കൊട്ടിയം: കിംസ് കൊല്ലം പൾമണോളജി വിഭാഗം ലോക ആസ്ത്മ ദിനത്തോടനുബന്ധിച്ച് 30ന് രാവിലെ ഒമ്പത് മുതൽ ആസ്ത്മ- അലർജി രോഗ പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. ഇതിന് പുറമെ വിട്ടുമാറാത്ത ചുമ, ശ്വാസംമുട്ടൽ, കഫത്തിൽ രക്തം കാണുക, ശ്വസിക്കുമ്പോൾ വിസിൽ ശബ്ദം, കൂർക്കംവലി, നെഞ്ച്മുറുക്കം, അലർജി മൂലമുണ്ടാകുന്ന തുമ്മൽ, ജലദോഷം, പുകവലി മൂലമുള്ള അസ്വസ്ഥതകൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും ഈ ക്യാമ്പിൽ പങ്കെടുക്കാം. പൾമണോളജിസ്റ്റുകളായ ഡോ. അനീഷ്കുമാർ, ഡോ. മിലൻ മാലിക് താഹ എന്നിവർ നേതൃത്വം നൽകുന്ന ക്യാമ്പിൽ ശ്വാസകോശരോഗങ്ങൾ കണ്ടുപിടിക്കാനുള്ള ടെസ്റ്റായ പി.എഫ്.റ്റി, ഡോക്ടർ കൺസൾട്ടേഷൻ എന്നിവ പൂർണമായും സൗജന്യമാണ്. ജില്ലയിലെ ഏറ്റവുംകുറഞ്ഞ നിരക്കിലുള്ള േബ്രാങ്കോസ്കോപ്പി പരിശോധന, സൗജന്യ നിരക്കിൽ ആസ്ത്മ സ്ക്രീനിങ് പാക്കേജ് എന്നിവയും ലഭ്യമാണ്. അന്വേഷണങ്ങൾക്ക് ഫോൺ: 7510125558.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.