പെട്രോള്‍^ഡീസല്‍ തീവിലയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ട്രെയിന്‍ തടഞ്ഞു

പെട്രോള്‍-ഡീസല്‍ തീവിലയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ട്രെയിന്‍ തടഞ്ഞു കൊല്ലം: അടിക്കടിയുണ്ടാകുന്ന പെട്രോള്‍-ഡീസല്‍ വിലവർധനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കൊല്ലത്ത് ട്രെയിന്‍ തടഞ്ഞു. ദേശീയ പ്രക്ഷോഭത്തി​െൻറ ഭാഗമായായിരുന്നു തടയൽ. പെട്രോള്‍-ഡീസല്‍ വില വർധന സർവകാല െറേക്കാഡില്‍ എത്തിനില്‍ക്കുമ്പോള്‍ പൊതുജനം സമസ്ത മേഖലകളിലും ബുദ്ധിമുട്ടനുഭവിക്കുകയാണ്. ജനങ്ങളുടെ മേൽ അധികഭാരം നല്‍കുന്നതുപോലെയാണ് എക്‌സൈസ് തീരുവ അടിക്കടി കേന്ദ്ര സര്‍ക്കാര്‍ വർധിപ്പിക്കുന്നത്. മോദി സര്‍ക്കാര്‍ കോർപറേറ്റുകള്‍ക്ക് ദാസ്യവേല ചെയ്യുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പാര്‍ലമ​െൻറ് പ്രസിഡൻറ് എസ്.ജെ. പ്രേംരാജ് ഉദ്ഘാടനം ചെയ്തു. വിഷ്ണു സുനില്‍ പന്തളം, ഫൈസല്‍ കുമ്മിള്‍, ഷഫീഖ് കിളികൊല്ലൂര്‍, ഷഫീഖ് ചെന്താപ്പൂര്, ആര്‍.എസ്. അബിന്‍, വൈ. ഷാജഹാന്‍, അനില്‍കുമാര്‍, സജുദാസ്, രഞ്ജിത്ത് പരവൂര്‍ എന്നിവർ സമരത്തിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.