കൊല്ലം: കൊല്ലം കോർപറേഷൻ, ശാസ്താംകോട്ട, പത്തനാപുരം, കൊട്ടാരക്കര, ഇത്തിക്കര, അഞ്ചൽ, ചടയമംഗലം, വെട്ടിക്കവല, ഓച്ചിറ എന്നീ ബ്ലോക്കുകളുടെ പരിധിയിൽ രാത്രികാല വെറ്ററിനറി സർവിസിന് അറ്റൻഡൻറ് തസ്തികയിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിന് 30ന് നടത്താനിരുന്ന വാക്-ഇൻ- ഇൻറർവ്യൂ മേയ് എട്ടിലേക്ക് മാറ്റിയതായി ജില്ല മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു. താൽപര്യമുള്ളവർ കൊല്ലം സിവിൽ സ്റ്റേഷൻ മൂന്നാം നിലയിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഇൻറർവ്യൂവിന് ഹാജരാകണം. വിവരങ്ങൾക്ക് ഓഫിസ് സമയം 0474-2793464 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.