'ജനമോചനയാത്രയുടെ നിറംകെടുത്താൻ നീക്കം നടന്നു'

കൊല്ലം: എം.എം. ഹസ​െൻറ ജനമോചനയാത്രയെ കോൺഗ്രസിനുള്ളിൽനിന്ന് തകർക്കാനും നിറംകെടുത്താനും ബോധപൂർവ നീക്കം ഉണ്ടായതായി നാഷനൽ മുസ്ലിം കൗൺസിൽ (എൻ.എം.സി) സംസ്ഥാന പ്രസിഡൻറ് എ. റഹീംകുട്ടി ആരോപിച്ചു. നാഷനൽ മുസ്ലിം വനിതാ കൗൺസിൽ സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹസനെ ഉടൻ നീക്കി പുതിയ പ്രസിഡൻറിനെ െകാണ്ടുവരാൻ ചിലർ നടത്തുന്ന തിടുക്കം ന്യൂനപക്ഷവിരുദ്ധമാണ്. മുസ്ലിം വോട്ട് മതി, അർഹതപ്പെട്ട അംഗീകാരം നൽകാൻ കഴിയില്ലെന്ന ധാർഷ്ട്യം കോൺഗ്രസ് നേതൃത്വം ഇനിയെങ്കിലും ഉപേക്ഷിക്കാൻ തയാറാകണം. ഇ. ഐഷാ ബീവി അധ്യക്ഷത വഹിച്ചു. ഹംസത്ത് ബീവി, എ. സഫിയാ ബീവി, സുഹ്റാ സലീം, എസ്. ലൈലാ ബീവി, എസ്. ഹക്കീമാ ബീവി, എ. മുംതാസ് ബീഗം, നൂർജഹാൻ നിസാം, എസ്. ഷാഹിദ, സുഹർബാൻ റാവുത്തർ, നബീസത്ത് ബിവി, എസ്. ലാരിഫ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.