മൺറോതുരുത്ത്​ കേരളത്തിലെ മികച്ച നാലാമത്തെ പഞ്ചായത്ത്

കുണ്ടറ: കേരളത്തിലെ മികച്ച പഞ്ചായത്തുകളിൽ മൺറോതുരുത്ത് പഞ്ചായത്തിന് നാലാംസ്ഥാനം. പദ്ധതി നിർവഹണത്തിലും നികുതി പിരിവിലും നൂറുശതമാനമാണ് നേട്ടം. തിരുവനന്തപുരം നിശാഗന്ധി ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സർക്കാറി​െൻറ ഉപഹാരം പ്രസിഡൻറ് ബിനു കരുണാകരൻ, സെക്രട്ടറി എഫ്. ജോസഫ്, പഞ്ചായത്ത് അംഗം രാജിലാൽ എന്നിവർ മന്ത്രി കെ.ടി. ജലീലിൽനിന്ന് ഏറ്റുവാങ്ങി. ദീർഘവീഷണത്തോട് കൂടിയ പദ്ധതികൾ ആവിഷ്കരിക്കുകയും അവ ഉദ്യോഗസ്ഥരുടെയും പഞ്ചായത്തംഗങ്ങളുടെയും സമ്പൂർണ സഹകരണത്തോടെ നടപ്പാക്കാൻ കഴിഞ്ഞതുമാണ് നേട്ടമായത്. പഞ്ചായത്തിന് ലോകബാങ്ക് സഹായമായി ലഭിച്ച രണ്ട് കോടി മുടക്കി ഗവ. എൽ.പി സ്കൂൾ, കൃഷിഭവൻ, ആയുർവേദ ആശുപത്രി എന്നിവക്ക് പുതിയ കെട്ടിടങ്ങൾ നിർമിച്ചു. പട്ടികജാതിക്കാരുടെ വികസനം എങ്ങനെ എന്ന് വ്യക്തത വരുത്താനായി പ്രത്യേക ഗ്രാമസഭകൾ ചേർന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ എസ്.സി വിദ്യാർഥികൾക്ക് പഠനമുറി, ലാപ്ടോപ്, പഠനാവാശ്യത്തിന് സഞ്ചരിക്കാനായി സൈക്കിൾ എന്നിവ നൽകി. കുടിവെള്ളത്തിന് ബുദ്ധിമുട്ടനുഭവപ്പെടുന്ന പഞ്ചായത്തിൽ ഗാർഹിക കണക്ഷനുകൾ നൽകി. കാലാവസ്ഥ വ്യതിയാനംമൂലം കഷ്ടത അനുഭവിക്കുന്ന പഞ്ചായത്തിനെ പിടിച്ചുയർത്താൻ 2018--19 കാലയളവിലേക്ക് നവീനപദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. കാർഷിക മേഖലയിൽ നടപ്പാക്കുന്ന സമ്പൂർണ സംയോജിത മത്സ്യകൃഷി, ആരോഗ്യമേഖലയിൽ മരുന്ന് രഹിത ജീവിതശൈലീരോഗ നിയന്ത്രണം, ഇതിനായി യോഗ- ജിംനേഷ്യം പദ്ധതി, കുട്ടികളുടെ കായികക്ഷമതക്കും കായികവിനോദ േപ്രാത്സാഹനത്തിനുമായി കാനോയിങ്-കയാക്കിങ് പരിശീലനം, പരിസ്ഥിതിക്കിണങ്ങുന്ന വീട് നിർമാണം, വിനോദസഞ്ചാരമേഖലയിലെ പദ്ധതികൾ എന്നിവ പഞ്ചായത്തി​െൻറ സാമ്പത്തികവും സാംസ്കാരികവുമായ മികവിന് സഹായകരമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.