തൊഴിൽ നിഷേധത്തിനെതിരെ മാർച്ചും ധർണയും നടത്തി

െകാല്ലം: ഭൂജലവകുപ്പിൽ തൊഴിലെടുക്കുന്ന സി.എൽ.ആർ തൊഴിലാളികളുടെ തൊഴിൽ നിഷേധിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ജനതാദൾ -എസ് സംസ്ഥാന ജനറൽ സെക്രട്ടറി കൊല്ലങ്കോട് രവീന്ദ്രൻ നായർ ആവശ്യപ്പെട്ടു. തൊഴിൽ നിഷേധിക്കപ്പെട്ട സി.എൽ.ആർ തൊഴിലാളികൾക്ക് തൊഴിൽ നൽകണമെന്നാവശ്യപ്പെട്ട് ഭൂജലവകുപ്പ് ജില്ല ഓഫിസിനു മുന്നിൽ കേരള വാട്ടർ റിസോഴ്സ് അഥർ ലേബർ സ​െൻററി​െൻറ (ജെ.ടി.യു.സി) നേതൃത്വത്തിൽ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയൻ ജനറൽ സെക്രട്ടറി പേരൂർ ശശിധരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ബാലഗംഗാധരൻ നായർ, ജനതാദൾ -എസ് സംസ്ഥാന കമ്മിറ്റി അംഗം സുധാകരൻ പള്ളത്ത്, മോഹൻദാസ് രാജധാനി, ജെ.ടി.യു.സി ജില്ല പ്രസിഡൻറ് എം.വി. സോമരാജൻ മങ്ങാട്, ശ്രീകുമാർ എസ്. കരുനാഗപ്പള്ളി, എം.എസ്. ചന്ദ്രൻ, എസ്.കെ. രാംദാസ്, വല്ലം ഗണേശൻ, കൂട്ടിക്കട ഉബൈദ്, നൗഷാദ് ചാമ്പക്കട, ലതികകുമാരി, ഷാജു റാവുത്തർ, ജോസ് അയത്തിൽ, വടമൺ ബിനോജി, ശിവശങ്കരപ്പിള്ള മങ്ങാട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.