തീരദേശ റോഡ്​ തകർന്നു; ജനം ദുരിതത്തിൽ

ഇരവിപുരം: കടൽകയറ്റത്തിൽപെട്ട് തീരദേശ റോഡ് തകർന്നതോടെ ജനം ദുരിതത്തിലായി. കാൽനടക്കുപോലും പറ്റാത്ത രീതിയിൽ റോഡ് തകർന്നിട്ടുണ്ട്. ചാനാക്കഴികം ഭാഗത്തുള്ളവർക്ക് തൊട്ടുമുന്നിലുള്ള കുളത്തുംപാട് ഭാഗത്തേക്ക് പോകണമെങ്കിൽ ചുറ്റികറങ്ങി പോകേണ്ട സ്ഥിതിയാണ്. കഴിഞ്ഞതവണ കടലാക്രമണം ഉണ്ടായപ്പോഴും ഇവിടെ റോഡ് കടലെടുക്കുകയും വൻ ഗർത്തം രൂപപ്പെടുകയും ചെയ്തിരുന്നു. ലക്ഷങ്ങൾ മുടക്കിയാണ് അന്ന് റോഡ് പുനർനിർമിച്ചത്. അശാസ്ത്രീയമായി പാത പുനർനിർമിച്ചതിനാലാണ് വീണ്ടും റോഡ് കടലെടുക്കാൻ കാരണമാക്കിയതെന്ന് തീരദേശവാസികൾ പറയുന്നു. പാറ കിട്ടാനില്ലെന്ന ന്യായം പറഞ്ഞ് റോഡി​െൻറ പുനർനിർമാണ പ്രവർത്തനങ്ങൾ നീട്ടിക്കൊണ്ടുപോകരുതെന്നാണ് തീരദേശവാസികൾ പറയുന്നത്. റോഡ് തകർന്നതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ ഉപയോഗിച്ചിരുന്ന സ്ഥലവും ഇല്ലാതായി. ഇതോടെ മത്സ്യത്തൊഴിലാളികൾക്ക് കടലിൽപോകാൻ കഴിയാത്ത സ്ഥിതിയും നിലവിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.