മോ​േട്ടാർ വാഹന വകുപ്പിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

കൊല്ലം: വാഹനങ്ങൾക്ക് 2012 സെപ്റ്റംബർ 30വരെ റോഡ് നികുതി അടയ്ക്കുകയും പിന്നീട് മുടക്കം വരുത്തുകയും ചെയ്തവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ തുക അടച്ച് കുടിശ്ശികയിൽനിന്ന് ഒഴിവാകാൻ അവസരം. മോഷണം പോയവ, പൊളിച്ചു കളഞ്ഞവ, നശിച്ചുപോയവ, ഉടമസ്ഥാവകാശം മാറ്റാതെ വിൽപന നടത്തിയവ, ജപ്തി നടപടി അനുവദിച്ചവ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന വാഹനങ്ങൾക്കും പദ്ധതിയിലൂടെ ബാധ്യതകളിൽനിന്ന് ഒഴിവാകാമെന്ന് ആർ.ടി.ഒ ആർ. തുളസീധരൻപിള്ള അറിയിച്ചു. പദ്ധതി കാലാവധി ജൂൺ 30വരെ. വിവരങ്ങൾ 0474-2793499 എന്ന നമ്പരിൽ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.