മനുഷ്യത്വം മരവിച്ച സമൂഹത്തിന് മുന്നിൽ നന്മവറ്റാതെ രണ്ടുപേർ

കൊട്ടാരക്കര: മരണവെപ്രാളത്തിൽ ഒരാൾ വഴിയരികിൽകിടന്നു പിടയുന്നത് അത്ര നല്ല കാഴ്ചയല്ല. എന്നാൽ, ചൊവ്വാഴ്ച രാത്രി 8.45ന് എം.സി റോഡില്‍ കൊട്ടാരക്കര ഇഞ്ചക്കാട് അമ്പലം ജങ്ഷനിൽ റോഡപകടത്തിൽപ്പെട്ട യുവാവി​െൻറ അവസാന നിമിഷങ്ങൾ ജനസഞ്ചയത്തിന് വെറും കാഴ്ചയായി. മനുഷ്യത്വം മരവിച്ച സമൂഹത്തി​െൻറ കൺമുന്നിൽ, പിടയുന്ന ജീവനുകൾക്ക് സോഷ്യൽ മീഡിയയിൽ കിട്ടിയേക്കാവുന്ന ലൈക്കുകളുടെയും ഷെയറുകളുടെയും വിലയില്ലെന്ന് ഒരിക്കൽകൂടി തെളിഞ്ഞു. എന്നിട്ടും, നന്മവറ്റാത്ത ഹൃദയങ്ങൾ ഇപ്പോഴുമുണ്ടെന്ന് ആശ്വസിക്കാൻ മാത്രം രണ്ടുപേർ അവിടെെയത്തി. എന്നാൽ, അവരുടെ പരിശ്രമങ്ങൾ പാഴായി, യുവാവി​െൻറ ജീവൻ പൊലിഞ്ഞു. തമിഴ്നാട് സ്വദേശി എസ്. മുരുകേശനാണ് (32) അപകടത്തിൽപെട്ടത്. മഴയിൽ സ്കൂട്ടർ തെന്നിവീഴുകയും പിന്നാലെയെത്തിയ കാർ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ശേഷം കാർ നിർത്താതെപോയി. ഒാടിയെത്തിയവരിൽ ചിലർ സ്വയം ട്രാഫിക്‌ പൊലീസുകാരായി. തലതകർന്ന് ചോര വാര്‍ന്നൊഴുകുന്ന യുവാവി​െൻറ ദൃശ്യം മൊബൈല്‍ കാമറകളിൽ പകർത്താനുള്ള വ്യഗ്രതയിലായിരുന്നു മറ്റുള്ളവർ. 15 നിമിഷങ്ങളോളം ചോര വാർന്നൊഴുകി. കൊല്ലത്തുനിന്ന് നെടുങ്കണ്ടത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസിലെ യാത്രാ മധ്യേയാണ് ഇടുക്കി നെടുങ്കണ്ടം പ്രിയാ വിലാസത്തിൽ ശിവകുമാർ (21) അവിടെെയത്തുന്നത്. ആരും സഹായിക്കാനില്ലാതെ കിടക്കുന്ന മുരുകേശനെ കണ്ട് ശിവകുമാർ ചാടിയിറങ്ങി. പരിക്കേറ്റയാളെ താങ്ങിയെടുത്ത് ആശുപത്രിയിലാക്കാന്‍ വാഹനത്തിനായി കേണെങ്കിലും ആരും സഹായിച്ചില്ല. അടൂരില്‍നിന്ന് കൊട്ടാരക്കരയിലുള്ള സുഹൃത്തി​െൻറ വിവാഹ വീട്ടിലേക്ക്‌ ബൈക്കിൽ പോയ അടൂര്‍ പറക്കോട് എച്ച്.ബി മന്‍സിലില്‍ ഷിയാസാണ് (25) ഒടുവിൽ സഹായിച്ചത്. ഇരുവരും ചേര്‍ന്ന്‍ ഓട്ടോയില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മുരുകേശൻ മരിച്ചു. അത്യാസന്ന നിലയിലുള്ള യുവാവിനെ ഉടനടി ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ, ഒരുപക്ഷേ രക്ഷിക്കാനാകുമായിരുന്നുവെന്നാണ് ഡോക്ടറുടെ പക്ഷം. മുരുകേശ​െൻറ വിവരങ്ങള്‍ കണ്ടെത്തി അയാള്‍ ജോലിചെയ്യുന്ന കടയുടമയെയും ബന്ധുക്കളെയും വിവരമറിയിക്കുക കൂടി െചയ്ത ശേഷമാണ് ഇരുവരും മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.