കൊല്ലം: കണ്ണനല്ലൂർ പബ്ലിക് ലൈബ്രറി വജ്രജൂബിലി ആഘോഷത്തിെൻറ ഭാഗമായ സാഹിത്യസംവാദവും പുസ്തകപ്രകാശനവും നോവലിസ്റ്റും പത്രപ്രവർത്തകനുമായ പ്രഭാകരൻ പുത്തൂർ ഉദ്ഘാടനം ചെയ്തു. ഡോ. കെ. പ്രസന്നരാജൻ അധ്യക്ഷതവഹിച്ചു. സുഷമാ ശങ്കറിെൻറ മൂന്നാമത് മലയാള കവിതാ സമാഹാരമായ 'ഞാൻ മലയാളി' എന്ന കൃതി എഴുത്തുകാരി കെ.പി. സുധീര രാജീവ് ഒ.എൻ.വിക്ക് നൽകി പ്രകാശനം ചെയ്തു. ഡോ. സി. ഉണ്ണികൃഷ്ണൻ, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, ചാത്തന്നൂർ വിജയനാഥ്, സുഷമാ ശങ്കർ, കെ.പി. സുധീര, രാജീവ് ഒ.എൻ.വി, എ. അബൂബക്കർ കുഞ്ഞ് എന്നിവർ സംസാരിച്ചു. ലൈബ്രറി വൈസ് പ്രസിഡൻറ് ഫിറോസ്ഷാ സമദ് സ്വാഗതവും എസ്. അബ്ദുൽ ഖരീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.