തിരുവനന്തപുരം മൃഗശാലയിൽ പുതുതായി എത്തിച്ച സീബ്രകളെ സന്ദർശകർക്ക്‌ കാണാനായി പുതിയ കൂട്ടിലേക്ക് മാറ്റിയപ്പോൾ -വൈ.ആർ. വിപിൻ‌ദാസ്

അഴകായി സീബ്രകളെത്തി; ഇനി കൺനിറയെ കാണാം

തി​രു​വ​ന​ന്ത​പു​രം: ര​ണ്ട​ര ദി​വ​സ​ത്തെ യാ​ത്ര​ക്കൊ​ടു​വി​ൽ ഗു​ജ​റാ​ത്തി​ലെ വ​ൻ​താ​ര​യി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ലേ​ക്ക് രാ​ജ​കീ​യ പ്രൗ​ഡി​യോ​ടെ അ​വ​രെ​ത്തി. ഒ​മ്പ​ത് കൊ​ല്ല​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് മൃ​ഗ​ശാ​ല​യി​ലെ സ​ന്ദ​ർ​ശ​ക​ർ​ക്ക് കാ​ഴ്ച​യു​ടെ വി​രു​ന്നൊ​രു​ക്കാ​ൻ മൂ​ന്ന് സീ​ബ്ര​ക​ളെ എ​ത്തി​ച്ച​ത്. ഗു​ജ​റാ​ത്തി​ലെ ഗ്രീ​ൻ​സ് വൈ​ൽ​ഡ് ലൈ​ഫ് റെ​സ്‌​ക്യൂ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്റ​റി​ൽ​നി​ന്നാ​ണ് മൂ​ന്നു​വ​യ​സു​ള്ള ര​ണ്ട് പെ​ൺ​സീ​ബ്ര​ക​ളെ​യും അ​ഞ്ച് വ​യ​സു​ള്ള ആ​ൺ സീ​ബ്ര​യെ​യും മൃ​ഗ​ശാ​ല​യി​ലെ​ത്തി​ച്ച​ത്. സ​ന്ദ​ർ​ശ​ക​ർ​ക്കു​ള്ള ഓ​ണ​സ​മ്മാ​ന​മാ​ണ് സീ​ബ്ര​ക​ളു​ടെ വ​ര​വെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. സീ​ബ്ര​ക​ളെ കാ​ണാ​ൻ സ​ന്ദ​ർ​ശ​ക​ർ​ക്കു​ള്ള ക​വാ​ടം തു​റ​ന്ന​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ആ​നി​മ​ൽ ആം​ബു​ല​ൻ​സി​ൽ വ​ൻ​താ​ര​യി​ലെ വെ​റ്റ​റി​ന​റി സ​ർ​ജ​ന്റെ നേ​തൃ​ത്വ​ത്തി​ൽ 13 അം​ഗ സം​ഘ​മാ​ണ് റോ​ഡ് മാ​ർ​ഗം സീ​ബ്ര​ക​ളെ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച 5.15 ഓ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ച​ത്. മാ​ർ​ഗ​ത​ട​സ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ കേ​ര​ള അ​തി​ർ​ത്തി​യി​ൽ​നി​ന്ന് പൊ​ലീ​സ് പൈ​ല​റ്റ് വാ​ഹ​നം അ​ക​മ്പ​ടി​യേ​കി.

2002 ഏ​പ്രി​ലി​ൽ ചെ​ന്നൈ വ​ണ്ട​ല്ലൂ​ർ മൃ​ഗ​ശാ​ല​യി​ൽ​നി​ന്ന് എ​ത്തി​ച്ച സീ​ത എ​ന്ന സീ​ബ്ര 2017ൽ ​പ്രാ​യാ​ധി​ക്യം മൂ​ലം ച​ത്തു. മൃ​ഗ​ശാ​ല കാ​ണാ​നെ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ സീ​ബ്ര​യെ കാ​ണ​ണ​മെ​ന്ന നി​ര​ന്ത​ര ആ​വ​ശ്യ​മാ​ണ് യാ​ഥാ​ർ​ത്ഥ്യ​മാ​യ​തെ​ന്നും പു​തി​യ അ​തി​ഥി​ക​ൾ​ക്ക് പേ​രി​ടു​ന്ന​ത​ട​ക്കം ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ക്കു​ന്ന​താ​യും മൃ​ഗ​ശാ​ല സൂ​പ്ര​ണ്ട് ടി.​വി. അ​നി​ൽ​കു​മാ​ർ അ​റി​യി​ച്ചു. ദീ​ർ​ഘ​യാ​ത്ര​യു​ടെ ക്ഷീ​ണ​മൊ​ഴി​ച്ചാ​ൽ സീ​ബ്ര​ക​ൾ പൂ​ർ​ണ ആ​രോ​ഗ്യ​ത്തോ​ടെ​യാ​ളു​ള്ള​തെ​ന്നും സ​ന്ദ​ർ​ശ​ക​ർ​ക്ക് കാ​ണാ​ൻ ത​ട​സ്സ​മു​ണ്ടാ​കാ​ത്ത വി​ധം 21 ദി​വ​സ​ത്തെ തു​റ​ന്ന ക്വാ​റ​ന്റൈ​ൻ മാ​ത്ര​മാ​ണു​ള്ള​തെ​ന്നും മൃ​ഗ​ശാ​ല വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​നി​കേ​ഷ് കി​ര​ൺ പ​റ​ഞ്ഞു. സീ​ബ്ര​ക​ൾ​ക്കാ​യി ര​ണ്ടാ​ഴ്ച​ത്തേ​ക്കു​ള്ള തി​മോ​ത്തി ഗ്രാ​സ് എ​ന്ന ഹൈ​ബ്രി​ഡ് പു​ല്ലും വ​ൻ​താ​ര​യി​ൽ​നി​ന്ന് എ​ത്തി​ച്ചു. ഇ​നി ഇ​വി​ടു​ത്തെ വൈ​ക്കോ​ൽ ഇ​ട​ക​ല​ർ​ത്തി ന​ൽ​കി പു​തി​യ സാ​ഹ​ച​ര്യ​വു​മാ​യി ഇ​ണ​ക്കി​യെ​ടു​ക്കും. സീ​ബ്ര​ക​ളെ ല​ഭി​ച്ച​തി​ന് പ​ക​ര​മാ​യി തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ൽ​നി​ന്ന് ഒ​രു ആ​ൺ സിം​ഹ​വാ​ല​ൻ കു​ര​ങ്ങ​നെ​യും ഒ​രു രാ​ജ​വെ​മ്പാ​ല​യെ​യും വ​ൻ​താ​ര​യി​ലേ​ക്ക് ന​ൽ​കും. മൃ​ഗ​ശാ​ല ഡ​യ​റ​ക്ട​ർ മ​ഞ്ജു​ളാ​ദേ​വി, മൃ​ഗ​ശാ​ല ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Zebras have arrived in Azakay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.