തലസ്​ഥാനത്ത്​ പെ​േട്രാളിന്​ 78.52 രൂപ, ഡീസലിന്​ 71.33 രൂപ

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ പെട്രോളിന് റെക്കോഡ് വില. തിങ്കളാഴ്ചയിലെ വിലനിലവാരം അനുസരിച്ച് ലിറ്റർ പെട്രോൾ കിട്ടണമെങ്കിൽ 78.52 രൂപ നൽകണം. ഞായറാഴ്ചയെ അപേക്ഷിച്ച് 15 പൈസയാണ് കഴിഞ്ഞദിവസം കൂടിയത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഒരു രൂപക്കടുത്താണ് വിലവർധിച്ചിരിക്കുന്നത്. ലിറ്റർ ഡീസലിന് 71.33 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. നിലവിൽ ലിറ്റർ പെട്രോളിന് 31.-8 ശതമാനവും ഡീസലിന് 24.-52 ശതമാനവുമാണ് സർക്കാർ നികുതി ചുമത്തുന്നത്.- 2016 മേയ്ക്ക് ശേഷം പെട്രോളിന് 59 തവണയും ഡീസലിന് 57 തവണയുമാണ് വിലകൂടിയത്്.- 2011 മേയ്, സെപ്റ്റംബർ, നവംബർ, 2012 മെയ് എന്നീ സമയങ്ങളിൽ പെട്രോളിന് വില കൂടിയപ്പോൾ വിൽപന നികുതിയിനത്തില്‍ 375.-75 കോടി സംസ്ഥാനം വേണ്ടെന്ന് വെച്ചിരുന്നു.- ഡീസലിന് 2011 ജൂൺ, 2012 സെപ്റ്റംബർ സമയങ്ങളിൽ വിലകൂടിയപ്പോൾ സർക്കാർ ഒഴിവാക്കിയത് 243.-42 കോടി രൂപയും.-
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.