കുടുംബ ദിനം സംഘടിപ്പിച്ചു

തിരുവനന്തപുരം: യു.എസ്.ടി ഗ്ലോബൽ കേന്ദ്രത്തിൽ കുടുംബദിന വാർഷിക പരിപാടി സംഘടിപ്പിച്ചു. 2500 ഓളം കുടുംബങ്ങൾ ആഘോഷങ്ങളിൽ പങ്കെടുത്തു. വിവിധ കാരിക്കേച്ചർ കലാകാരന്മാർ, മജീഷ്യന്മാർ, ബലൂൺ കലാകാരന്മാർ എന്നിവരെ അണിനിരത്തി ജീവനക്കാരും കുടുംബങ്ങളും ഒരുക്കിയ കിഡ്സ് സോണിൽ 1000ൽ അധികം കുട്ടികൾ പങ്കെടുത്തിരുന്നു. യു.എസ്.ടി ഗ്ലോബൽ സി.ഇ.ഒ സാജൻ പിള്ള, ചീഫ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ അലക്സാണ്ടർ വർഗീസ്, ചീഫ് ട്രാൻസ്ഫോർമേഷൻ ഓഫിസർ രാജു ചിദംബരം, തിരുവനന്തപുരം കേന്ദ്രം മേധാവി ശിൽപ മേനോൻ എന്നിവർ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.