ജലസേചന-ജലസംരക്ഷണ കൺവെൻഷൻ ഇന്ന് തിരുവനന്തപുരം: കേരള കർഷകസംഘം ജില്ലാ കമ്മിറ്റിയുടെ ജലസേചന-ജലസംരക്ഷണ കൺവെൻഷൻ ചൊവ്വാഴ്ച അധ്യാപക ഭവനിൽ ചേരും. ജില്ലയിലെ കുടിവെള്ളത്തിെൻറയും കൃഷിക്കുള്ള ജലസേചനത്തിെൻറയും ആവശ്യത്തിന് ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ സ്വരൂപിക്കുകയാണ് കൺവെൻഷെൻറ ഉദ്ദേശ്യം. വിവിധ ഏരിയ കമ്മിറ്റികളിൽനിന്ന് തെരഞ്ഞെടുക്കെപ്പട്ട 10 പേർ വീതം പെങ്കടുക്കും. കൂടാതെ കാർഷിക വിദഗ്ധരും ഇറിഗേഷൻ എൻജിനീയർമാരും പെങ്കടുക്കും. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യും. കർഷകസംഘം സംസ്ഥാന പ്രസിഡൻറ് കോലിയക്കോട് കൃഷ്ണൻ നായർ മുഖ്യാതിഥിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.