പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം: അന്വേഷണം എങ്ങുമെത്തിയില്ല

പത്തനാപുരം: പിറവന്തൂര്‍ വെട്ടിത്തിട്ട സ്വദേശിയായ പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം എങ്ങുമെത്തിയില്ല. ക്രൈംബ്രഞ്ച് ഏറ്റെടുത്ത സംഭവത്തില്‍ അന്വേഷണം ഇഴയുന്നതായി പരാതി. പിറവന്തൂര്‍ വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടില്‍ റിന്‍സി ബിജുവിനെ ജൂലൈ 29നാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതു കൊലപാതകമാണെന്ന പരാതി ആദ്യം മുതല്‍ രക്ഷാകർത്താക്കള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് അനുസരിച്ച് കയറോ മറ്റ് വസ്തുക്കളോ കഴുത്തില്‍ കുരുങ്ങിയാണ് മരണം സംഭവിച്ചതെന്നും കൊലപാതകത്തിനുള്ള സാധ്യത ഇല്ലെന്നുമായിരുന്നു. ഇതോടെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാകാം എന്ന നിഗമനത്തിലെത്തുകയായിരുന്നു പൊലീസ്. ആത്മഹത്യ ചെയ്തത് പുറത്തറിഞ്ഞാലുണ്ടാകുന്ന മാനക്കേടോര്‍ത്ത് രക്ഷാകർത്താക്കള്‍തന്നെ കൊലപാതകമാണെന്ന് വരുത്തി ത്തീര്‍ക്കുകയായിരുെന്നന്ന സംശയവുമുണ്ടായി. ഇതിനെത്തുടര്‍ന്ന് മാതാപിതാക്കളെയും ബന്ധുക്കളെയും അയല്‍ക്കാരെയും പൊലീസ് നിരവധി തവണ ചോദ്യം ചെയ്തു. പൊലീസ് സര്‍ജ​െൻറയും മനഃശാസ്ത്ര വിദഗ്ധ​െൻറയും സാന്നിധ്യത്തിലുള്‍പ്പെടെ ഒമ്പത് തവണയാണ് മാതാപിതാക്കളെ ചോദ്യം ചെയ്തത്. ഇതിനിടെ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് സമരവുമായി രംഗത്തെത്തി. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്നുമാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തലേ ദിവസം ഉറങ്ങാന്‍ പോകുമ്പോഴും മകള്‍ സന്തോഷവതിയായിരുെന്നന്ന് പറയുന്ന മാതാവും ബന്ധുക്കളും മകളുടേത് കൊലപാതകമാണെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. പ്രദേശത്ത് മൂന്നു മാസം മുമ്പും സമാന സാഹചര്യത്തില്‍ പതിനഞ്ചുകാരി മരിച്ചിരുന്നു. ഇതിലും തെളിവ് കണ്ടെത്താനാകാതെ ആത്മഹത്യയാണെന്ന് രേഖപ്പെടുത്തി കേസ് അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ആദ്യം അന്വേഷണം നടത്തിയത് പുനലൂര്‍ സി.ഐ ബിനു വര്‍ഗീസാണ്. റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സിനി ഡെന്നിസിനാണ് നിലവില്‍ അന്വേഷണച്ചുമതല. ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.