കൊട്ടാരക്കര: ഗണപതി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവ ഘോഷ യാത്രക്കിടയിൽ ദേശാഭിമാനി കൊട്ടാരക്കര പ്രാദേശിക ലേഖകൻ കൊട്ടാരക്കര കാടാംകുളം ശ്രീകൃഷ്‌ണ വിലാസത്തിൽ ജി.എസ്. അരുണിനു (30) നേരെ ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റ അരുൺ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി ഒമ്പതോടെ കൊട്ടാരക്കര പൊലീസ് സ്റ്റേഷന് സമീപത്തുകൂടി ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം ഘോഷയാത്ര കണ്ടുകൊണ്ട് നിൽക്കുന്നതിനിടയിൽ സംഘമായി എത്തിയ 15 ഓളം പേർ അരുണിനു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരും പൊലീസും ചേർന്ന് പരിക്കേറ്റ അരുണിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം അഴിച്ചുവിട്ട സംഘത്തിലെ മൂന്നുപേരെ സംഭവസ്ഥലത്ത് കൊട്ടാരക്കര സി.ഐയുടെ നേതൃത്വത്തിൽ പിടികൂടിയെങ്കിലും രാഷ്ട്രീയ ഇടപെടൽ മൂലം പിടികൂടിയവരെ വിട്ടയച്ചതായും പരാതി ഉയരുന്നുണ്ട്. സംഭവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര പൊലീസ് കേസെടുത്തു. ഞായറാഴ്ച വൈകീട്ട് പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊട്ടാരക്കര ടൗണിൽ പ്രകടനം നടത്തി. ജസ്റ്റിസ് രജീന്ദർ സച്ചാറിനെ അനുസ്മരിച്ചു കൊല്ലം: നാഷനൽ മുസ്ലീം കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജസ്റ്റിസ് രജീന്ദർ സച്ചാറിനെ അനുസ്മരിച്ചു. അനുസ്മരണയോഗം എൻ.എം.സി സംസ്ഥാന പ്രസിഡൻറ് എ. റഹീംകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ജെ.എം. അസ്ലം അധ്യക്ഷതവഹിച്ചു. എൻ.എം.സി ഇൻറലക്ച്വൽ വിങ്ങിെൻറ വർക്കിങ് പ്രസിഡൻറ് ഡോ. എം.എ. സലാം, നേതാക്കളായ തോപ്പിൽ ബദറുദ്ദീൻ, സി.എ. ബഷീർകുട്ടി, വയലിൽ ഇർഫാൻകോയ, ഇ. ഐഷാബീവി, എ. സഫിയാബീവി, സുഹ്റ സലീം, നൂർജഹാൻ, എസ്. ഹക്കീമാബീവി, എ. ഷാഹിദ, എസ്. റംലാബീവി, ഐ. ഷൈലജ, റഹുമത്ത് നൗഷാദ്, എൻ. നസീമാബീവി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.