സ്വീകരണം നല്‍കും

കരുനാഗപ്പള്ളി: കേന്ദ്ര--സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടിക്കെതിരെ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ നയിക്കുന്ന ജനമോചനയാത്രക്ക് ജില്ലയില്‍ കര്‍ഷക കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുമെന്ന് നേതാക്കൾ അറിയിച്ചു. അഭിനയ കളരി കൊല്ലം: കാട്ടിൽ മേക്കതിൽ കലാകേന്ദ്രത്തി​െൻറ ആഭിമുഖ്യത്തിൽ മേയ് 13ന് രാവിലെ 10 മുതൽ മയ്യനാട് സി. കേശവൻ സ്മാരക ഹാളിൽ അഭിനയ കളരി നടത്തും. മയ്യനാട് പഞ്ചായത്ത് പ്രസിഡൻറ് എൽ. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്യും. റിജുശിവദാസ്, ഹരിഷ് പുനലൂർ, ജി.ആർ. മാമ്പള്ളി, പി. ഭദ്രൻ മയ്യനാട് എന്നിവർ ക്ലാസെടുക്കും. അഭിനയകളരിയിൽ മികച്ച പ്രകടനം നടത്തുന്നവരെ ഉൾപ്പെടുത്തി ഷോർട്ട് ഫിലിം നിർമിക്കും. വിശപ്പി​െൻറ സെൽഫി, ചുണ്ടക്കാര​െൻറ മകൻ എന്നീ ഷോർട്ട് ഫിലിമിലെ അഭിനേതാക്കൾക്കും ടെക്നിക്കൽ പ്രവർത്തകർക്കും പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. ലൈല അവാർഡുകൾ നൽകും. ഫോൺ: 9961372371, 9895468314.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.