ഇരവിപുരം: കൊല്ലൂർവിള പള്ളിമുക്കിൽ രാത്രി സമയങ്ങളിൾ സാമൂഹികവിരുദ്ധ സംഘങ്ങളുടെ ഏറ്റുമുട്ടൽ പതിവായതോടെ ജനം ഭീതിയിൽ. ശനിയാഴ്ച രാത്രി ഇക്ബാൽ ലൈബ്രറിക്ക് മുന്നിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റു. സംഘത്തിൽപ്പെട്ട ഒരാളെ പൊലീസ് പിടികൂടി. രണ്ടാഴ്ച മുമ്പ് രാത്രിയിൽ നടന്ന ആക്രമണത്തിൽ ഒരാളെ കുത്തിപ്പരിക്കേൽപിച്ചയാൾ തന്നെയാണ് ശനിയാഴ്ചയും കുത്തിയത്. രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. കുണ്ടറ കാഞ്ഞിരോട് സ്വദേശി വിഷ്ണുവിനാണ് കുത്തേറ്റത്. മുണ്ടക്കൽ ഉദയ മാർത്താണ്ഡപുരം സ്വദേശിയാണ് സംഭവത്തിൽ പിടിയിലായത്. പള്ളിമുക്ക് സ്വദേശിയായ യുവാവിനുവേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കുത്തേറ്റ യുവാവ് മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം നടന്ന സമയം റോഡിൽ ആരും ഉണ്ടായിരുന്നില്ല. നിലവിളികേട്ട് ഓടിക്കൂടിയവരാണ് പൊലീസിനെ വിവരമറിയിച്ചത്. പള്ളിമുക്കിൽ സാമൂഹികവിരുദ്ധ സംഘങ്ങളുടെ ഏറ്റുമുട്ടൽ പതിവായതോടെ വ്യാപാരികളും പ്രതിസന്ധിയിലായിരിക്കുകയാണ്. അക്രമസംഭവങ്ങൾ ഉണ്ടാകുമ്പോൾ കടകൾ അടയ്ക്കേണ്ട സ്ഥിതിയാണ് നിലനിൽക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.