കടൽകയറ്റത്തിൽപെട്ട് തീരദേശ റോഡ് തോടായി

ഇരവിപുരം: ശക്തമായ മാറി. ഇരവിപുരത്തുനിന്ന് കൊല്ലത്തേക്കുള്ള തീരദേശ റോഡിലെ ഗതാഗതം നാട്ടുകാർ വിവിധയിടങ്ങളിൽ തടഞ്ഞു. കടൽവെള്ളത്തോടൊപ്പം റോഡിലേക്ക് അടിച്ചുകയറിയ മാലിന്യം റോഡിലാകെ ചിതറികിടക്കുകയാണ്. ഇരവിപുരം മുതൽ കാക്കതോപ്പ് വരെ റോസിലൂടെ കടൽവെള്ളം ഒഴുകുകയാണ്. കടലാക്രമണ സ്ഥലത്തെത്തിയ എം. നൗഷാദ് എം.എൽ.എയോടും ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണയോടും നാട്ടുകാർ പ്രതിഷേധം അറിയിച്ചു. 'സൗജന്യ റേഷൻ അനുവദിക്കണം' കൊല്ലം: കടൽക്ഷോഭത്തിൽ വീടും തൊഴിൽ സാമഗ്രികൾ നഷ്ടപ്പെട്ട മത്സ്യതൊഴിലാളികൾക്ക് സൗജന്യ റേഷൻ അനുവദിക്കണമെന്നും അടിയന്തര രക്ഷാനടപടികൾ സ്വീകരിക്കണമെന്നും ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡൻറിനോടൊപ്പം എസ്. വിപിനചന്ദ്രൻ, ആദിക്കാട് മധു, നെടുങ്ങോലം രഘു, ജയശ്രി, ബൻസി അലക്സാണ്ടർ, അനീഷ് അരവിന്ദ്, മാർക്കോസ് എന്നിവർ ഇരവിപുരം സന്ദർശിച്ചു. കടലാക്രമണം: കൊല്ലം--പരവൂർ തീരദേശപാതയിൽ ഗതാഗതം നിരോധിച്ചു കൊല്ലം: കടലാക്രമണത്തിൽ റോഡ് തകർന്നതിനെ തുടർന്ന് കൊല്ലം -പരവൂർ തീരദേശപാതയിൽ ഗതാഗതം നിരോധിച്ചു. മുണ്ടയ്ക്കൽ, കുരിശുംമൂട്, ഇരവിപുരം എന്നിവിടങ്ങളിലാണ് റോഡ് തകർന്നത്. റോഡ് പൂർണമായും തകർന്നസ്ഥലങ്ങളിൽ ഇരുഭാഗത്തും കയർകെട്ടി ഗതാഗതം തടഞ്ഞിരിക്കുകയാണ്. അധികൃതർ സ്കൂളിൽ ക്യാമ്പ് തുറക്കാൻ തയാറാണെങ്കിലും ജനങ്ങൾ ക്യാമ്പിൽ എത്താൻ കൂട്ടാക്കാതെ പ്രതിഷേധവുമായി റോഡ് തകർന്ന ഭാഗങ്ങളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. നീണ്ടകര ഹാർബറിന് സമീപം കടലേറ്റത്തിൽ വീടുകളിൽ വെള്ളം കയറിയതായി റിപ്പോർട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.