സംഘർഷത്തിൽ പൊലീസുകാരന് പരിക്ക്​

കാവനാട്: മുളങ്കാടകം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പൊലീസുകാരന് പരിക്ക്. കൊല്ലം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ജയലാലിനാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി ഒന്നോടെയാണ് സംഭവം. ഉത്സവത്തി​െൻറ ഭാഗമായുള്ള ഗാനമേളക്കിടയിൽ ഇരുവിഭാഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഘർഷം ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒരുവിഭാഗം ഗ്രേഡ് എസ്.ഐയെ കൈയേറ്റം ചെയ്യുകയായിരുന്നു. മൂക്കിന് സാരമായി പരിക്കേറ്റ ജയലാൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മുളങ്കാടകം സ്വദേശികളായ ഷാജഹാൻ, ലാലു, ആദർശ് എന്നിവരെ പൊലീസ് പിടികൂടി. ഇവരെ റിമാൻഡ് ചെയ്തു. ധർണ നടത്തും കരുനാഗപ്പള്ളി: അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് ഒറ്റ വകുപ്പാക്കാനുള്ള നീക്കം സർക്കാർ തള്ളിക്കളയണമെന്ന് എസ്.ഇ.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വകുപ്പ് സംയോജനം അശാസ്ത്രീയവും ജീവനക്കാരുടെ പ്രമോഷന്‍, സർവിസ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതാണെന്നും പഞ്ചായത്ത് ജീവനക്കാര്‍ക്കുണ്ടാകുന്ന പ്രമോഷന്‍ നഷ്ടം തടയേണ്ടതാണെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി. വകുപ്പ് സംയോജനം തള്ളിക്കളയണമെന്നാവശ്യപ്പെട്ട് 25ന് നടത്തുന്ന കലക്ടറേറ്റ് ധര്‍ണ മുസ്‌ലിംലീഗ് ജില്ലാ പ്രസിഡൻറ് എം. അന്‍സാറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. എസ്.ഇ.യു മുന്‍ സംസ്ഥാന പ്രസിഡൻറ് നസീം ഹരിപ്പാട് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡൻറ് എ. ഹിഷാം അധ്യക്ഷത വഹിക്കും. പ്രാദേശിക പത്രപ്രവർത്തക ക്ഷേമനിധി നടപ്പാക്കണം കൊല്ലം: പത്ര-ദൃശ്യ മാധ്യമ പ്രവർത്തകർക്കായുള്ള ക്ഷേമനിധി നടപ്പാക്കാൻ സർക്കാർ ശ്രമിക്കണമെന്ന് കെ.ജെ.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മുതിർന്ന മാധ്യമ പ്രവർത്തകൻ ടി.വി.ആർ. ഷേണായിയുടേയും കേരളകൗമുദി ചീഫ് എഡിറ്റർ എം.എസ്. രവിയുടെയും നിര്യാണത്തിൽ യോഗം അനുശോചിച്ചു. പ്രസിഡൻറ് വർഗീസ് എം. കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഗോപൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നാരായണൻ ഉണ്ണി റിപ്പോർട്ട് അവതരിപ്പിച്ചു. ആർ. രാജീവ്, മുളവൂർ സതീഷ്, സണ്ണി പി. തോമസ്, കെ.ബി. വസന്തകുമാർ, മുജീബ് റഹ്മാൻ, സതീഷ് വർഗീസ്, അനൂപ് ഷാഹുൽ, ഗിരീഷ് ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.