പാളം പണി: ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

കൊച്ചി: ശാസ്താംകോട്ടക്കും പെരിനാടിനും മധ്യേ പാളത്തിൽ നിർമാണം നടക്കുന്നതിനാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ചില ട്രെയിനുകളുടെ സർവിസ് ഭാഗികമായി റദ്ദാക്കി. ചില സർവിസുകളുടെ സമയത്തിലും മാറ്റമുണ്ട്. ഭാഗികമായി റദ്ദാക്കിയവ: കോട്ടയം വഴിയുള്ള എറണാകുളം-കൊല്ലം പാസഞ്ചർ (56391), ആലപ്പുഴ വഴിയുള്ള എറണാകുളം-കൊല്ലം മെമു (66309) എന്നിവ തിങ്കളാഴ്ച കായംകുളത്ത് യാത്ര അവസാനിപ്പിക്കും. ചൊവ്വാഴ്ച രാവിലെ 8.45ന് കൊല്ലത്തുനിന്ന് പുറപ്പെടേണ്ട കൊല്ലം-കോട്ടയം പാസഞ്ചർ 9.30ന് കായംകുളത്തുനിന്നാകും സർവിസ് ആരംഭിക്കുക. നിയന്ത്രണം ഏർപ്പെടുത്തിയവ: തിരുവനന്തപുരം സെൻട്രൽ-മധുര ജങ്ഷൻ അമൃത എക്സ്പ്രസ് (16343) 20 മിനിറ്റ് പെരിനാട് സ്റ്റേഷനിൽ പിടിച്ചിടും. ചെന്നൈ എഗ്്മൂർ-ഗുരുവായൂർ എക്സ്പ്രസ് (16127) കൊല്ലം ജങ്ഷനിൽ 20 മിനിറ്റ് പിടിച്ചിടും. ഭാവ്‌നഗർ-കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് (19260) 60 മിനിറ്റ് ശാസ്താംകോട്ടയിൽ പിടിച്ചിടും. ഗുരുവായൂർ-ചെന്നൈ എഗ്്മൂർ എക്സ്പ്രസ് (16128) കരുനാഗപ്പള്ളി സ്റ്റേഷനിൽ 20 മിനിറ്റ് പിടിച്ചിടും. പാലക്കാട്-പുനലൂർ പാലരുവി എക്സ്പ്രസ് (17792) 40 മിനിറ്റ് കൊല്ലം പെരിനാട് സ്റ്റേഷനിലും പിടിച്ചിടും. തിരുവല്ല-ചെങ്ങന്നൂർ സെക്ഷനിൽ പാളം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകളുടെ സമയം തിങ്കളാഴ്ച മുതൽ േമയ് അഞ്ചുവരെ പുനഃക്രമീകരിച്ചു. രാവിലെ 11.10ന് പുറപ്പെടേണ്ട കൊല്ലം-എറണാകുളം മെമു (66308) 12.35നും ഉച്ചക്ക് 12ന് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടേണ്ട എറണാകുളം-കായംകുളം പാസഞ്ചർ 12.45നുമേ പുറപ്പെടൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.