കുളത്തൂപ്പുഴ: വീടിെൻറ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 10 വയസ്സുകാരന് പേപ്പട്ടിയുടെ ആക്രമണത്തിൽ പരിക്കേറ്റു. കുളത്തൂപ്പുഴ ചെറുകര ആദിവാസി കോളനി കൊച്ചു കൽപ്പായയിൽ ഷനു-ബീന ദമ്പതികളുടെ മകൻ നന്തൂഷിനാണ് ഞായറാഴ്ച രാവിലെ പേപ്പട്ടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കാലിലും കൈയിലും മുറിവേറ്റ നന്തൂഷിനെ വീട്ടുകാർ ഉടൻ പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രതിരോധ ചികിത്സ നൽകി. കോളനിക്ക് പുറത്തുനിന്നുമെത്തിയ നായ വളരെനേരം പ്രദേശത്ത് കറങ്ങിനടക്കുന്നത് പരിസരവാസികൾ കണ്ടിരുന്നു. ഇതിനു ശേഷമാണ് നന്തൂഷിനെ വീടിെൻറ ഉമ്മറത്തുകറയി കടിച്ചത്. നന്തൂഷിെൻറ നിലവിളിയെ തുടർന്ന് ആളുകൾ ഓടിക്കൂടിയപ്പോഴേക്കും പുറത്തേേക്കാടിയ നായ കല്ലുപച്ച കോളനി ഭാഗത്തേക്ക് രക്ഷപ്പെട്ടു. യുവാക്കൾ പ്രദേശമാകെ തിരച്ചിൽ നടത്തിയെങ്കിലും നായയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്തുള്ള വളർത്തുമൃഗങ്ങളെ പേപ്പട്ടി കടിച്ചുവോ എന്നുള്ളത് ഇനിയും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും സംഭവത്തെ തുടർന്ന് ജനങ്ങൾ ജാഗരൂഗരാണെന്നും വാർഡ് അംഗം ദിവ്യ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.