നഴ്സുമാരെ സമരത്തിലേക്ക് തള്ളിവിടരുത് ^ആം ആദ്​മി പാർട്ടി

നഴ്സുമാരെ സമരത്തിലേക്ക് തള്ളിവിടരുത് -ആം ആദ്മി പാർട്ടി തിരുവനന്തപുരം: ഏറെക്കാലമായി തങ്ങളുടെ പ്രാഥമിക അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ തയാറാകാത്തത് ഖേദകരമാണെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന കമ്മിറ്റി. കേരളത്തിലെ ആരോഗ്യരംഗത്ത് ഇത് സൃഷ്ടിക്കുന്ന പ്രതിസന്ധിയെ കുറിച്ച് സർക്കാറിന് ആകുലതകളില്ല എന്നത് ഞെട്ടിപ്പിക്കുന്ന സംഗതിയാണ്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അടക്കമുള്ളവർ വിഷയത്തിൽ ഇടപെട്ട് 24ന് ആരംഭിക്കുന്ന പണിമുടക്കും അതിനോടനുബന്ധിച്ച ലോങ് മാർച്ചും ഒഴിവാക്കാൻ ഇടപെടണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.