കൃഷിവിജ്ഞാന സെമിനാർ

പേയാട്: കാവനാട് കർഷകർക്കായി കൃഷി വിജ്ഞാന സെമിനാർ സംഘടിപ്പിച്ചു. തണൽ കാർഷിക ഗ്രാമവികസന കേന്ദ്രത്തി​െൻറ നേതൃത്വത്തിലായിരുന്നു സെമിനാർ. തണൽ രക്ഷാധികാരി ജേക്കബ് കുര്യൻ ഉദ്ഘാടനം ചെയ്തു. കാട്ടാക്കട, വിളപ്പിൽ പഞ്ചായത്തുകളിലെ തണൽ ക്ലബിൽ അംഗങ്ങളായ കർഷകർക്ക് വേണ്ടിയാണ് ഏകദിന സെമിനാർ നടത്തിയത്. 'ജൈവകൃഷി നേരിടുന്ന പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും' വിഷയത്തിൽ മിത്രാനികേതനിലെ കൃഷി വിദഗ്ധ ബിന്ദു മാത്യൂസ് ക്ലാസിന് നേതൃത്വംനൽകി. തണൽ പ്രസിഡൻറ് കാവനാട് സുരേഷ്, സെക്രട്ടറി സന്തോഷ് സൈമൺ, വൈസ് പ്രസിഡൻറ് ശിവാകൈലാസ്, കോഒാഡിനേറ്റർ ഇടവിളാകം സൂരജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.