തിരുവനന്തപുരം: രാജാ രവിവർമ കൾച്ചറൽ െസാൈസറ്റിയുടെ ഇൗ വർഷത്തെ രാജാരവിവർമ അവാർഡിന് ചിത്രകാരനും ശിൽപിയുമായ വി. സതീശൻ അർഹനായി. ചിത്ര-ശിൽപ കലാരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് അദ്ദേഹത്തെ അവാർഡിനായി തെരഞ്ഞെടുത്തത്. തിരുവനന്തപുരം മുക്കോല പണിക്കൻവിള നവീനിലാണ് താമസം. കേന്ദ്രീയ വിദ്യാലയം, പേരൂർക്കട എസ്.എ.പി ക്യാമ്പിലെ കലാ അധ്യാപകനായിരുന്നു. ജി. രാജേന്ദ്രൻ, നേമം പുഷ്പരാജ്, കാരയ്ക്കാമണ്ഡപം വിജയകുമാർ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിയാണ് െതരഞ്ഞെടുത്തത്. 10,000 രൂപയും സർട്ടിഫിക്കറ്റും മെമേൻറായും അടങ്ങുന്നതാണ് അവാർഡ്. രാജാരവിവർമയുടെ 171ാം ജന്മവാർഷിക ദിനാഘോഷത്തോടനുബന്ധിച്ച് 29ന് വൈകീട്ട് മൂന്നിന് കിളിമാനൂർ ആർട്ട് ഗാലറിയിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി കടകംപള്ളി സുേരന്ദ്രൻ അവാർഡ് സമ്മാനിക്കുന്നുമെന്ന് കൾച്ചറൽ സൊസൈറ്റി പ്രസിഡൻറ് എം. ഷാജഹാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.