പാർട്ടി കോൺഗ്രസോടെ വർഗീയ ഭരണത്തിനെതിരെ ശക്തമായ ബദൽ വരും ^-കാനം

പാർട്ടി കോൺഗ്രസോടെ വർഗീയ ഭരണത്തിനെതിരെ ശക്തമായ ബദൽ വരും -കാനം കടയ്ക്കൽ: വർഗീയതയിൽ മുങ്ങിയ ബി.ജെ.പി ഭരണത്തിനെതിരെ കൂടുതൽ ശക്തമായ ബദൽ കൊല്ലത്തെ പാർട്ടി കോൺഗ്രസോടെ രൂപപ്പെടുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാർട്ടി കോൺഗ്രസിൽ പ്രതിനിധികൾക്ക് ഉപഹാരമായി നൽകുന്നതിന് തുടയന്നൂർ ലോക്കൽ കമ്മിറ്റി തയാറാക്കിയ ആയിരം തേൻ കിറ്റുകൾ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കടയ്ക്കൽ വ്യാപാര ഭവനിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ കൗൺസിൽ അംഗം എസ്. ബുഹാരി അധ്യക്ഷത വഹിച്ചു. ജെ.സി. അനിൽ സ്വാഗതം പറഞ്ഞു. 1500ൽപരം പാർട്ടി കുടുംബങ്ങളിൽനിന്ന് സമാഹരിച്ച സമ്മേളന ഫണ്ട് ജില്ലാ സെക്രട്ടറി എൻ. അനിരുദ്ധൻ ഏറ്റുവാങ്ങി. അഡ്വ. സാം കെ. ഡാനിയൽ, സി.ആർ. ജോസ്പ്രകാശ്, പി. പ്രതാപൻ എന്നിവർ സംസാരിച്ചു. എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധകൂട്ടായ്മ നാളെ കൊല്ലം: സമസ്ത കേരള സുന്നി സ്റ്റുഡൻറ്സ് ഫെഡറേഷ​െൻറ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റോഫിസിന് മുന്നിൽ കഠ്വ, ഉന്നാവ് പൈശാചിക ഭീകരതക്കെതിരെ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പ്രതിഷേധകൂട്ടായ്മ നടത്തും. സമസ്തയുടെയും പോഷക സംഘടനകളുടെയും ജില്ലാ നേതൃത്വം കൂട്ടായ്മയിൽ പെങ്കടുക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.