വെൽ​െഫയർ പാർട്ടി വനിതാവിഭാഗം പ്രതിഷേധസംഗമം നടത്തി

കൊല്ലം: വെൽഫെയർ പാർട്ടി വനിതാവിഭാഗം സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി കൊല്ലം വനിതാവിഭാഗത്തി​െൻറ നേതൃത്വത്തിൽ ചിന്നക്കടയിൽ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. ജില്ലാ കൺവീനർ സബീന ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം സീനത്ത് നിസാം അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡൻറ് ഷാജി ചെമ്പകശ്ശേരി, വുമൻസ് വോയ്സ് ജില്ലാ കോഒാഡിനേറ്റർ സുവർണ, ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം ജില്ലാ പ്രസിഡൻറ് സഹദൂന, ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ലാ സെക്രേട്ടറിയറ്റംഗം ആയിഷ ഹുമയൂൺ, വെൽഫെയർ പാർട്ടി വനിതാവിഭാഗം ജില്ലാ കമ്മിറ്റി അംഗംങ്ങളായ ഷൈല വഹാബ്, സരിത, സനീറ, അസീമ, ഖൻസ എന്നിവർ സംസാരിച്ചു. തെരുവ് നാടകവും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.