ശംഖുംമുഖം: വിമാനത്താവളത്തിെൻറ മതിൽ ചാടിക്കടന്നയാൾ പിടിയിൽ. രാജസ്ഥാനി സ്വദേശി നിതിനെയാണ് വിമാനത്താവളത്തിനുള്ളിൽനിന്ന് സി.ഐ.-എസ്.എഫ് പിടികൂടിയത്. ബുധനാഴ്ച പുലർച്ചയോടെ വിമാനത്താവളത്തിലെ റൺവേക്ക് സമീപത്തായി സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ റോന്ത് ചുറ്റുന്നതിനിടെയാണ് കോമ്പൗണ്ടിൽ ഒരാൾ പതുങ്ങിയിരിക്കുന്നത് കണ്ടത്. ഉടൻ ഇയാളെ പിടികൂടി. സംഭവമറിഞ്ഞ് ഇൻറലിജൻസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചോദ്യം ചെയ്തു. മനോരോഗിയാെണന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് തുടർനടപടികൾക്കായി വലിയതുറ പൊലീസിന് കൈമാറി. പൊലീസ് കേസെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി. ശംഖുംമുഖത്തെ ആഭ്യന്തര ടെർമിനലിന് സമീപത്തെ മതിൽ ചാടിയാണ് യുവാവ് വിമാനത്താവളത്തിനുള്ളിൽ കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.