സജീവ്​ പാഴൂരിനും വി.സി. അഭിലാഷിനും ആദരം

തിരുവനന്തപുരം: േദശീയ ചലച്ചിത്ര അവാർഡ് ജേതാക്കളായ സജീവ് പാഴൂരിനും വി.സി. അഭിലാഷിനും തിരുവനന്തപുരം പ്രസ്ക്ലബി​െൻറ നേതൃത്വത്തിൽ ആദരം. കലാമൂല്യമുള്ളവ, കച്ചവടസിനിമ എന്നിങ്ങനെയുള്ള അതിർവരമ്പുകൾ മലയാള സിനിമയിൽ ഇല്ലാതായിക്കൊണ്ടിരിക്കുെന്നന്ന് സജീവ് പാഴൂർ പറഞ്ഞു. ഉള്ളടക്ക ബന്ധിതമായ സിനിമയെ ജനം സ്വീകരിക്കുമോ എന്ന് താൻ തിരക്കഥയെഴുതിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നതി​െൻറ കാര്യത്തിൽ സംശയമുണ്ടായിരുന്നു. എന്നാൽ ആദ്യം ചെറുപ്പക്കാരും പിന്നീട് കുടുംബങ്ങളും സിനിമ ഏറ്റെടുത്തു. തിയറ്റർ വിജയത്തിലൂടെ തന്നെ മലയാള സിനിമ അക്കാദമിക് തലത്തിലേക്കും നീങ്ങുന്നതാണ് പുതിയ അനുഭവം. തൊണ്ടിമുതലിന് ശേഷം പറവ, സുഡാനി ഫ്രം നൈജീരിയ എന്നീ സിനിമകളുടെ വിജയവും ഇതാണ് തെളിയിക്കുന്നത്. സമകാലിക സിനിമയിൽ സ്ത്രീകൾ അവരുടെ ഇടം അടയാളപ്പെടുത്തിക്കഴിഞ്ഞെന്നും ഇനി ആൺ, പെൺ വേർതിരിവിന് പ്രസക്തിയില്ലെന്നും സജീവ് പറഞ്ഞു. വാണിജ്യതാൽപര്യേത്താടെയെടുത്ത സിനിമയാണ് ആളൊരുക്കമെന്ന് സംവിധായകനായ വി.സി. അഭിലാഷ് പറഞ്ഞു. സിനിമ വ്യവസായത്തിനകത്ത് നിന്നുള്ള നോട്ടങ്ങളെയല്ല, പുറമെ നിന്നുള്ള നോട്ടങ്ങളെയാണ് ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികൾ ഭയക്കുന്നതെന്നും അഭിലാഷ് പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡൻറ് ജി. രാജീവ്, സെക്രട്ടറി എസ്. സതീഷ്ബാബു എന്നിവർ അവാർഡ് ജേതാക്കൾക്ക് ഉപഹാരംനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.