നടപടിക്ക്​ വിധേയരാകുന്നവരെ തിരിച്ചെടുക്കുന്നതിലും മാർഗനിർദേശം

തിരുവനന്തപുരം: കസ്റ്റഡി മർദനത്തി‍​െൻറ പേരിൽ നടപടിക്ക് വിധേയരാകുന്ന ഉദ്യോഗസ്ഥരെ റേഞ്ച് ഐ.ജിയുടെയോ ഡി.ജി.പിയുടെയോ രേഖാമൂലമുള്ള അനുമതിയില്ലാതെ സർവിസിൽ തിരിച്ചെടുക്കരുതെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ കർശനനിർദേശം. ഇത്തരത്തിലുള്ള സംഭവങ്ങളിലുൾപ്പെട്ട് സസ്പെൻഷനിലാകുന്ന ഉദ്യോഗസ്ഥരിൽ പലരെയും സസ്പെൻഷൻ കാലാവധി അവസാനിച്ചെന്ന വിലയിരുത്തലിൽ വീണ്ടും തിരിച്ചെടുക്കുന്ന സാഹചര്യമുണ്ട്. അതൊഴിവാക്കാനാണ് പുതിയ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.