ലോട്ടറി കേസ് വിധി; സർക്കാറിെൻറ ഗുരുതരവീഴ്ച -കെ.എം. മാണി തിരുവനന്തപുരം: ഇതര സംസ്ഥാന ലോട്ടറി കേസില്‍ ഹൈകോടതി സിംഗിള്‍ ബെഞ്ചിെൻറ വിധി ലോട്ടറി മാഫിയക്ക് അനുകൂലമായത് സർക്കാറിെൻറ ഗുരുതരവീഴ്ച കാരണമെന്ന് കെ.എം. മാണി എം.എൽ.എ. സംസ്ഥാനം വേണ്ട രീതിയിലല്ല കേസ് നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതര സംസ്ഥാന ലോട്ടറികള്‍ പ്രവര്‍ത്തിക്കുന്നത് കേന്ദ്ര നിയമം അനുസരിച്ചാണോ എന്ന് പരിശോധിക്കാൻ ലോട്ടറി വകുപ്പിന് നല്‍കിയിരുന്ന അധികാരം ഇൗ സർക്കാർ വന്നതിനുശേഷം എടുത്തുമാറ്റി. ജി.എസ്.ടി നിലവില്‍ വന്നാല്‍ ഇതരസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന ധനമന്ത്രിയുടെ മുന്‍കൂര്‍ പ്രസ്‌താവനയും അവരെ സഹായിക്കുന്നതായി. മുഖ്യമന്ത്രി അടിയന്തരമായി പ്രശ്നത്തില്‍ ഇടപെട്ട് ഇതരസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.