ആറ്റിങ്ങല്‍: . പാമ്പുപിടുത്തക്കാര്‍ക്കിടയിലെ സ്ത്രീസാന്നിധ്യമായ നന്ദിയോട് സ്വദേശിയായ രാജി അനില്‍കുമാറാണ് ഗോകുലം പബ്ലിക് സ്‌കൂളില്‍ നടക്കുന്ന സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളുടെ ജില്ലാതല ക്യാമ്പില്‍ ശ്രദ്ധാകേന്ദ്രമായത്. പാമ്പുകളുടെ പ്രത്യേകതകളെക്കുറിച്ചും അവയുടെ ജീവിതരീതികളെക്കുറിച്ചും വിശദമാക്കിയ രാജി പാമ്പുകള്‍ മനുഷ്യരുടെ മിത്രങ്ങളാണെന്നും അവയെ സംരക്ഷിക്കേണ്ടതാണെന്നും കാഡറ്റുകളെ ബോധ്യപ്പെടുത്തി. സമൂഹത്തിെൻറ വിവിധ തുറകളില്‍ പ്രശസ്തരായവര്‍ വിവിധ സെഷനുകളില്‍ കാഡറ്റുകളുമായി സംവദിച്ചു. ഹ്രസ്വകാല കോഴ്‌സുകൾക്ക് അപേക്ഷിക്കാം ആറ്റിങ്ങല്‍: ഗവ. പോളിടെക്‌നിക് കോളജില്‍ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിെൻറ ആഭിമുഖ്യത്തില്‍ ഉടന്‍ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്‌സുകളായ ബേസിക് ഓട്ടോമൊബൈല്‍ എൻജിനീയറിങ്, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി കോഴ്‌സുകളിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത: പത്താം ക്ലാസ്. താല്‍പര്യമുള്ളവര്‍ 20ന് മുമ്പ് പോളിടെക്‌നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിെൻറ ഓഫിസില്‍ എത്തി പ്രവേശനമെടുക്കാം. ഫോണ്‍: 9447389922.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.