പൊതുശത്രുവിനെ പുറത്താക്കാൻ എല്ലാവരും ഒന്നിക്കണം ^കെ. മുരളീധരൻ

പൊതുശത്രുവിനെ പുറത്താക്കാൻ എല്ലാവരും ഒന്നിക്കണം -കെ. മുരളീധരൻ തിരുവനന്തപുരം: ബി.ജെ.പിയെന്ന പൊതുശത്രുവിനെ പുറത്താക്കാൻ എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് കെ. മുരളീധരൻ എം.എൽ.എ. 2019ലും ബി.ജെ.പി അധികാരത്തിലേറിയാൽ പ്രസിഡൻഷ്യൽ ഭരണത്തിലേക്ക് രാജ്യം വഴിമാറുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് കാവിയാട് ദിവാകരപ്പണിക്കർ അനുസ്മരണത്തോടനുബന്ധിച്ച് 'ഭരണകൂട ഭീകരതയും വർഗീയ ഫാഷിസവും' വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യറി വരെ കേന്ദ്ര സർക്കാറിന് കീഴിലാക്കുന്ന അവസ്ഥയാണുള്ളത്. തെരഞ്ഞെടുപ്പ് കമീഷനെ പൂർണമായും തങ്ങളുടേതാക്കി. ബി.ജെ.പി ഉദ്ദേശിച്ച സമയമാകാത്തതിനാലാണ് ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തത്. രാജ്യത്ത് ജനാധിപത്യം നിലനിന്നെങ്കിലേ അഭിപ്രായം പറയാൻ കഴിയുകയുള്ളൂവെന്നും അതിനാണ് എല്ലാവരും ഇനി പ്രാധാന്യം നൽകേണ്ടതെന്നും അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്ത് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സ്വാതന്ത്ര്യ സമരക്കാലത്ത് ബ്രിട്ടീഷുകാർക്കൊപ്പം നിന്ന ചരിത്രം മാറ്റിയെഴുതാനാണ് ബി.ജെ.പി ശ്രമിക്കുന്നെതന്നും അദ്ദേഹം പറഞ്ഞു. പ്രസ്ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ കാവിയാട് സ​െൻറർ ചെയർമാൻ ഡി. സുദർശനൻ അധ്യക്ഷത വഹിച്ചു. പിരപ്പൻകോട് മുരളി, കെ. മോഹൻകുമാർ, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.