കല്ലറ: വാമനപുരം നിയോജകമണ്ഡലത്തിലെ കല്ലറ പഞ്ചായത്തിലെ മൂന്ന് ഗ്രാമീണറോഡുകളുടെ പുനർനിർമാണത്തിനായി 19.8 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഡി.കെ. മുരളി എം.എൽ.എ അറിയിച്ചു. പഞ്ചായത്തിലെ പഴയചന്ത -മുതുവിള റോഡ് (12.7 കി.മീ), തുമ്പോട്- ശ്രേയസ് ജങ്ഷൻ (1.5 കി.മീ), പാകിസ്താൻമുക്ക് -കുറിഞ്ചിലക്കാട് (2.75 കി.മീ) എന്നീ റോഡുകളാണ് പുനർനിർമിക്കുന്നത്. അത്യന്താധുനിക യന്ത്രസംവിധാനങ്ങളുപയോഗിച്ച് ബി.എം ആൻഡ് ബി.സിയിലാണ് നിർമാണം. ഓട, കലുങ്ക്, സംരക്ഷണഭിത്തി, പാലങ്ങൾക്ക് വീതികൂട്ടൽ, സൈൻ ബോർഡുകൾ നിർമിക്കൽ എന്നിവയും നടക്കും. ആവശ്യാനുസരണം 5.5 മീറ്റർ മുതൽ ഏഴ് മീറ്റർവരെ വീതിയിലാകും ടാറിങ് നടത്തുകയെന്നും എം.എൽ.എ അറിയിച്ചു. ഇന്ത്യ സ്കില്‍സ് 2018 മേഖലാതല മത്സരങ്ങള്‍ ശനിയാഴ്ച അവസാനിക്കും തിരുവനന്തപുരം: വ്യവസായവകുപ്പിെൻറ കീഴിലുള്ള വ്യാവസായിക പരിശീലനവകുപ്പും കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന നൂതന നൈപുണ്യമേളയായ 'ഇന്ത്യ സ്കില്‍സ് കേരള 2018'െൻറ മേഖലാതല മത്സരങ്ങള്‍ ശനിയാഴ്ച അവസാനിക്കും. ദക്ഷിണ, മധ്യ, ഉത്തര മേഖലാടിസ്ഥാനത്തില്‍ യഥാക്രമം തിരുവനന്തപുരം ചാക്ക ഐ.ടി.ഐ, ചാലക്കുടി ഗവ. ഐ.ടി.ഐ, കോഴിക്കോട് മാലിക്കടവ് ഐ.ടി.ഐ എന്നിവിടങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍നിന്നാണ് 28, 29, 30 തീയതികളില്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാനുള്ളവരെ തെരഞ്ഞെടുക്കുന്നത്. കൊച്ചിയിലെ നൈപുണ്യമേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനതല മേളയില്‍ വിവിധ ട്രേഡുകളില്‍ വിജയിക്കുന്നവര്‍ക്ക് ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനമായി അരലക്ഷം രൂപയും നല്‍കും. പുറമെ ട്രോഫിയും പ്രശംസാപത്രവും സമ്മാനിക്കും. സംസ്ഥാനതലത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും 10000 രൂപ വീതം പ്രോത്സാഹന സമ്മാനവും നല്‍കും. ആകെ 38 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഇങ്ങനെ നല്‍കുന്നത്. സംസ്ഥാനതല മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ ജൂലൈയില്‍ നടക്കുന്ന 'ഇന്ത്യാ സ്കില്‍സ് 2018' ദേശീയ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിക്കും. ഈ മത്സരത്തില്‍നിന്നാണ് 2019-ല്‍ റഷ്യയിലെ കസാനില്‍ നടക്കുന്ന 145ാമത് ലോക നൈപുണ്യ മത്സരത്തില്‍ പങ്കെടുക്കുന്നവരെ തെരഞ്ഞെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.