ഗ്രന്ഥ പ്രകാശനം ഇന്ന്

കൊല്ലം: സനാതനം ധർമസഭയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ധർമസഭ സംസ്ഥാന പ്രസിഡൻറും അധ‍്യാത്മിക പ്രഭാഷകനുമായ വിശ്വകുമാർ കൃഷ്‌ണജീവനം ശ്രീനാരായണ ഗുരുവി​െൻറ കൃതിയെ ആസ്‌പദമാക്കി എഴുതിയ 'ആത്മോപദേശ ശതകം ഒരു ഉപനിഷദ് ദർപ്പണം' എന്ന ഗ്രന്ഥം ബുധനാഴ്ച പ്രകാശനം ചെയ്യുമെന്ന് സെക്രട്ടറി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് കൊല്ലം ശാരദാമഠം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സാഹിത്യകാരൻ എസ്. രമേശൻനായർക്ക് പുസ്‌തകംനൽകി പ്രകാശനം നിർവഹിക്കും. എസ്.എൻ ട്രസ്‌റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ആദ്യ വിൽപന നടത്തും. ആർ.പി ബാങ്കേഴ്‌സ് ഡയറക്‌ടർ ആർ. പ്രകാശൻപിള്ള പുസ്‌തകം ഏറ്റുവാങ്ങും. ഗോപീസ് പബ്ലിഷിങ് കോർഡിയൽ എ.ജി പ്രേംചന്ദ് പുസ്‌തകം പരിചയപ്പെടുത്തും. ധർമസഭ ചീഫ് കോഓഡിനേറ്റർ സുജയ് ഡി. വ്യാസൻ, എ.ജി. പ്രേംചന്ദ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.