ഇലകമൺ പഞ്ചായത്തിൽ 'പാഥേയം' പദ്ധതി തുടങ്ങി

വർക്കല: ഇലകമൺ പഞ്ചായത്ത് ഭരണസമിതി ആവിഷ്കരിച്ച് നടപ്പാക്കുന്ന 'പാഥേയം' പദ്ധതി തുടങ്ങി. പഞ്ചായത്ത് പ്രസിഡൻറ് വി. സുമംഗല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ബി.എസ്. ജോസ് അധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ വി. സെൻസി, പഞ്ചായത്ത് അംഗങ്ങളായ സുമിത്ര, മിനിമോൾ, സി.ഡി.എസ് ചെയർപേഴ്സൺ ഡി. നദീറ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രദേശത്തെ നിർധനരായ കുടുംബങ്ങൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനാണ് പദ്ധതി ആവിഷ്കരിച്ചത്. തെരഞ്ഞെടുക്കപ്പെട്ട നൂറോളം കുടുംബങ്ങളാണ് പദ്ധതിയുടെ പരിധിയിലുള്ളത്. ഇവർക്ക് പഞ്ചായത്ത് തന്നെ ഉച്ചഭക്ഷണം എത്തിച്ചുകൊടുക്കും. സർവിസ് സഹകരണബാങ്ക് മൈതാനം ശാഖ ഉദ്ഘാടനം വർക്കല: വർക്കല സർവിസ് സഹകരണബാങ്കി​െൻറ മൈതാനം ശാഖ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി. ജോയി എം.എൽ.എ അധ്യക്ഷതവഹിച്ചു. ആദ്യ നിക്ഷേപം മുൻ എം.എൽ.എ കോലിയക്കോട് കൃഷ്ണൻ നായർ സ്വീകരിച്ചു. നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, സി.പി.എം ജില്ല കമ്മിറ്റിയംഗം എസ്. ഷാജഹാൻ, ഏരിയ സെക്രട്ടറി എസ്. രാജീവ്, കരുനിലക്കോട് സുനിൽ, ജി. അനിൽകുമാർ, സി. അജയകുമാർ, എസ്. ഗോപാലക്കുറുപ്പ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.