തിരുവനന്തപുരം: മാനേജ്മെൻറ് തലപ്പത്തെ അഴിച്ചുപണിയുടെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ നിയമിച്ച ഡെപ്യൂട്ടി ജനറൽ മാനേജറും (ഡി.ജി.എം) സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിൽ മാനേജ്മെൻറ് വിദഗ്ധരെ തേടി കെ.എസ്.ആർ.ടി.സി വീണ്ടുമിറങ്ങുന്നു. യോഗ്യതയുള്ളവരെ ലഭിക്കുന്നതിന് പ്രതിമാസ ശമ്പളം ഒന്നില്‍നിന്ന് ഒന്നരലക്ഷമായി ഉയര്‍ത്തിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തെക്കാള്‍ നിബന്ധനകളിലും ഇളവ് നല്‍കിയിട്ടുണ്ട്. എം.ബി.എ (ഫിനാന്‍സ്), 15 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം എന്നിവയാണ് ഫിനാന്‍സ് ഡെപ്യൂട്ടി ജനറൽ മാനേജര്‍ക്ക് വേണ്ട യോഗ്യത. ഒന്നില്‍നിന്ന് മൂന്നുവര്‍ഷമായി നിയമനകാലാവധിയും നീട്ടിയിട്ടുണ്ട്. പ്രായപരിധിയിലും ഇളവുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലുള്ളവര്‍ക്ക് ഡെപ്യൂട്ടേഷനിലും എത്താം. ഫിനാന്‍സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍, ടെക്‌നിക്കല്‍, ഓപറേഷന്‍ വിഭാഗങ്ങളിലേക്കായി രണ്ട് ജനറൽ മാനേജര്‍മാര്‍, രണ്ട് ഡെപ്യൂട്ടി ജനറൽ മാനേജര്‍മാര്‍, ഒരു ചാര്‍ട്ടേഡ് അക്കൗണ്ടൻറ് എന്നിങ്ങനെയാണ് കരാര്‍ നിയമനം. സ്ഥാപനത്തിെൻറ പുനരുദ്ധാരണത്തെക്കുറിച്ച് പഠിച്ച പ്രഫ. സുശീല്‍ഖന്നയുടെ ശിപാര്‍ശ നടപ്പാക്കണമെങ്കില്‍ മാനേജ്മെൻറ് തലപ്പത്ത് ജനറൽ മാനേജർമാർ വേണം. ഇവരുടെ നേതൃത്വത്തിൽ സ്ഥാപനത്തെ മൂന്നുമേഖലകളായി തിരിക്കാനാണ് സർക്കാർ തീരുമാനം. ഒരുമാസത്തിനുള്ളില്‍ വിഭജിക്കാമെന്ന ഉറപ്പിലാണ് സി.െഎ.ടി.യു നടത്തിയ അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പായത്. ഇതിനെതിരെ മറ്റു സംഘടനകള്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഈ സംഘര്‍ഷാവസ്ഥക്കിടയിലാണ് പുതിയ നിയമനങ്ങൾക്ക് അപേക്ഷിച്ചിരിക്കുന്നത്. സ്ഥാപനത്തിെൻറ സാമ്പത്തിക പ്രതിസന്ധിയും തൊഴില്‍ സാഹചര്യവുമാണ് യോഗ്യരായവരെ കിട്ടുന്നതിന് തടസ്സമെന്നാണ് വിലയിരുത്തൽ. ഇതേ കാരണങ്ങളാലാണ് ഒരുവര്‍ഷം മുമ്പ് നടന്ന നിയമനവും പരാജയപ്പെട്ടത്. അന്ന് നിയമിച്ച ഏക ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വെള്ളിയാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. ടെക്‌നിക്കല്‍ വിഭാഗത്തിലേക്ക് നിയമം ലഭിച്ചയാള്‍ നിയമന ഉത്തരവ് കൈപ്പറ്റിയെങ്കിലും ജോലിക്കെത്തിയില്ല. അന്ന് നിയമിച്ചതില്‍ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടൻറും രണ്ട് കോസ്റ്റ് അക്കൗണ്ടൻറുമാരുമാണ് ഇപ്പോഴുള്ളത്. -സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.